അനധികൃത സ്വത്ത് സമ്പാദനം; പിവി അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം

By News Desk, Malabar News
PV Anvar MLA
Ajwa Travels

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം. ആദായ നികുതി വകുപ്പാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കൊച്ചി യൂണിറ്റിലെ ഇൻവെസ്‌റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്‌ടറുടെ മേൽനോട്ടത്തിലാണ് ആന്വേഷണം. മലപ്പുറം സ്വദേശി കെവി ഷാജി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ആദായ നികുതി വകുപ്പ് നിലപാട് അറിയിച്ചത്.

എംഎൽഎ ആദായനികുതി വകുപ്പിന് നൽകിയ രേഖകളിൽ വരുമാനമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സ്വത്ത് വിവരങ്ങൾ നൽകിയപ്പോൾ അതിൽ 207 ഏക്കർ ഭൂമി കൈവശമുള്ളതായി സത്യപ്രസ്‌താവന നൽകിയിരുന്നു. ഈ രേഖകൾ ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രവർത്തകനായ ഷാജി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇഡിക്കും ആദായ നികുതി വകുപ്പിനും നിവേദനം നൽകിയിരുന്നു പക്ഷേ നടപടിയുണ്ടായില്ലെന്നും ഹരജിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഈ ഹരജിയിലാണ് നിലവിലെ തീരുമാനം.

Also Read: ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ചോർത്തിയിട്ടില്ല; പ്രിയങ്കയുടെ ആരോപണം തള്ളി വിദഗ്‌ധർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE