ന്യൂഡെല്‍ഹി : പ്‌ളാസ്‌റ്റിക് മുക്‌ത ഇന്ത്യയെന്ന ആശയം മുന്‍നിര്‍ത്തി രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്‌ളാസ്‌റ്റിക് ഗ്‌ളാസുകള്‍ക്ക് പകരം മണ്‍പാത്രത്തില്‍ ചായ നല്‍കാനുള്ള നീക്കവുമായി കേന്ദ്രം. റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
രാജ്യത്തെ 400 ഓളം റയില്‍വേ സ്‌റ്റേഷനുകളില്‍ നിലവില്‍ ചായ നല്‍കുന്നത് മൺപാത്രങ്ങളിലാണ്. ഈ മാതൃകയില്‍ ബാക്കിയുള്ള റെയില്‍വേ സ്‌റ്റേഷനുകളിലും ചായ നല്‍കാനുള്ള നീക്കമാണ് കേന്ദ്രം ആലോചിക്കുന്നത്. രാജ്യത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ഘട്ടം ഘട്ടമായി ഇതേ രീതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്‌ളാസ്‍റ്റിക് മുക്‌ത ഇന്ത്യയെന്ന ലക്ഷ്യത്തോടൊപ്പം തന്നെ മണ്‍പാത്രത്തിന്റെ ഉപയോഗം പ്രകൃതിക്ക് ഗുണം ചെയ്യുമെന്നും, കൂടാതെ ഇതിലൂടെ മണ്‍പാത്ര നിര്‍മ്മാണ മേഖലയില്‍ വലിയ രീതിയിലുള്ള തൊഴിലവസരങ്ങളും മുന്നേറ്റങ്ങളും ഉണ്ടാകുമെന്നും റെയില്‍വേ മന്ത്രി വ്യക്‌തമാക്കി.
Read also : ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്‌ചക്കകം വാക്‌സിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ