കോവിഡ് ഇന്ത്യ; 11,007 രോഗമുക്‌തി, 37,379 രോഗബാധ, കേരളത്തിൽ 2,560 കേസുകൾ

By News Bureau, Malabar News
Covid india-update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 11,007 പേർ രോഗമുക്‌തി നേടിയപ്പോൾ 124 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.

നിലവിൽ 1,71,830 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനമാണ്.

കേരളത്തിൽ കഴിഞ്ഞ ദിവസം 2,560 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 43,210 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 2,150 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 30 പേർക്കുമാണ്.

രാജ്യത്ത് ഇതുവരെ 3,43,06,414 പേരാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 4,82,017 പേർക്ക് ജീവൻ നഷ്‌ടമായിട്ടുമുണ്ട്.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,46,70,18,464 വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 152.96 കോടിയിലധികം വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Most Read: കോൺഗ്രസ് അനിവാര്യം; ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ മുഖപത്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE