പേര് പോലെ തന്നെ ‘നത്തിങ്’; ഫോണിനൊപ്പം ചാർജർ ഉണ്ടാവില്ലെന്ന് സൂചന

By News Desk, Malabar News
indication is that there will be no charger with the nothing phone
Ajwa Travels

ബ്രിട്ടിഷ് കമ്പനിയായ നത്തിങ് പുറത്തിറക്കാനൊരുങ്ങുന്ന ആദ്യ സ്‌മാർട് ഫോണായ നത്തിങ് ഫോൺ രംഗപ്രവേശനം ചെയ്യാനൊരുങ്ങുന്നത് മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ഡിസൈനിലും മറ്റ് ഫീച്ചറുകളിലും ഐഫോണിനോട് കിടപിടിക്കുമെന്ന അവകാശ വാദവും കൂടിയായപ്പോൾ ടെക് സമൂഹത്തില്‍ ഈ ഫോണ്‍ വലിയ ആകാംക്ഷയാണ് നിറച്ചിരുന്നത്. എന്നാൽ, ഫീച്ചറുകൾ മാത്രമല്ല ഐഫോൺ പോലെ തന്നെ നത്തിങ്ങിൽ ചാർജറും ഉണ്ടാവില്ലെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ.

indication is that there will be no charger with the nothing phone

ഫോൺ വിതരണം ചെയ്യുന്ന ബോക്‌സിന്റെ ചിത്രങ്ങളെ ചൊല്ലിയാണ് ഇങ്ങനെയൊരു അഭ്യൂഹം. ഒരു ഫോണും അനുബന്ധ കടലാസുകളും മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ചെറിയൊരു പെട്ടിയിലാണ് നത്തിങ് ഫോൺ എത്തുക. സാധാരണ ചാർജർ അഡാപ്‌ടറും കേബിളും സുരക്ഷിതമായി സ്‌ഥാപിക്കുന്നതിനാണ് വലിയ പെട്ടികൾ ഫോണിനൊപ്പം നൽകിയിരുന്നത്.

നത്തിങ് ഫോണുമായി ചേർന്ന് ടെക്‌നിക്കൽ ഗുരുജി എന്ന യൂട്യൂബ് ചാനലാണ് നത്തിങ് ബോക്‌സിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഒരു ചാർജർ ഉൾക്കൊള്ളിക്കാനുള്ള വലിപ്പം ഈ പെട്ടികൾക്കില്ല. പുനഃചംക്രമണം ചെയ്‌ത വസ്‌തുക്കൾ കൊണ്ടാണ് ഈ പെട്ടി നിർമിച്ചിരിക്കുന്നതെന്ന് വീഡിയോയിൽ പറയുന്നു. നത്തിങ് ഫോൺ നിർമിച്ചതും പുനഃചംക്രമണം ചെയ്‌ത അലൂമിനിയാവും പ്‌ളാസ്‌റ്റിക്കും ഉപയോഗിച്ചാണെന്ന് കമ്പനി മേധാവി കാൾ പെയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നത്തിങ് ഫോൺ 1 ഈ മാസം 12നാണ് പുറത്തിറക്കുന്നത്. കമ്പനി നേരത്തെ പ്രീ- ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ പാസ് ഫ്‌ളിപ്‌കാർട്ടിൽ ലഭ്യമാണ്. പ്രീ- ഓർഡർ പാസുകൾക്കൊപ്പം കമ്പനി ആകർഷകമായ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉള്ളവർക്ക് ഫോൺ വാങ്ങുമ്പോൾ 2000 രൂപ ഓഫർ ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് വഴിയുള്ള ഇഎംഐ ഇടപാടുകൾ തിരഞ്ഞെടുക്കുന്നവർക്കും ഓഫർ ബാധകമായിരിക്കും.

സമീപകാലത്ത് ലീക്കായ വിവരങ്ങൾ അടിസ്‌ഥാനമാക്കി നത്തിങ് ഫോണിന്റെ വില ഏകദേശം 30,000 മുതൽ 35,000 രൂപ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്‌റ്റോറേജിൽ ഈ ഉപകരണം വരും, അതിന്റെ വില ഏകദേശം 31,000 രൂപ ആയിരിക്കും. 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് ഏകദേശം 32,000 രൂപ. കൂടാതെ 12 ജിബി റാം + 256 ജിബി സ്‌റ്റോറേജുള്ളതിന് ഏകദേശം 36,000 രൂപയാണ് വില.

Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE