നിലവിലുള്ള സ്‌ഥലങ്ങളിൽ നിന്നും പുറത്തിറങ്ങരുത്; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

By Team Member, Malabar News
Instructions By Indian Embassy to Indians Who Is In Ukraine
Ajwa Travels

ന്യൂഡെൽഹി: യുക്രൈൻ-റഷ്യ യുദ്ധം ശക്‌തമാകുന്നതോടെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് പുതിയ മാർഗ നിർദ്ദേശവുമായി ഇന്ത്യൻ എംബസി. യുക്രൈനിയിന്റെ പല ഭാഗങ്ങളിലും റഷ്യ ശക്‌തമായി ആക്രമണങ്ങൾ നടത്തുകയും തലസ്‌ഥാനമായ കീവിൽ സൈനികർ നിലയുറപ്പിക്കുകയും ചെയ്‌തതോടെയാണ് ഇപ്പോൾ കർശന നിർദ്ദേശവുമായി ഇന്ത്യൻ എംബസി രംഗത്ത് വന്നത്.

ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നും വ്യക്‌തമായ അറിയിപ്പ് ലഭിക്കാതെ താമസ സ്‌ഥലത്ത് നിന്നും പുറത്തിറങ്ങുകയോ, അതിർത്തി കടക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നാണ് എംബസി യുക്രൈനിൽ കുടുങ്ങിയവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ യുക്രൈന്റെ അതിർത്തികൾ ഒന്നും തന്നെ സുരക്ഷിതമല്ല. അതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ അതിർത്തികളിൽ എത്തുന്നതിനേക്കാൾ സുരക്ഷിതം അറിയിപ്പ് ലഭിക്കുന്നത് വരെ താമസ സ്‌ഥലത്ത് തന്നെ തുടരുന്നതാണെന്നും നിർദ്ദേശത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി തങ്ങൾ മറ്റു രാജ്യങ്ങളിലെ എംബസികളുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ഇന്ത്യൻ എംബസി വ്യക്‌തമാക്കി. നിലവിൽ യുക്രൈന്റെ പടിഞ്ഞാറൻ നഗരങ്ങളിൽ താമസിക്കുന്നത് സുരക്ഷിതമാണെന്നും, യുക്രൈന്റെ കിഴക്കൻ ഭാഗത്തുള്ളവർ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ അവിടെ തുടരണമെന്നും എംബസി അറിയിച്ചു.

Read also: ദൈർഘ്യമേറിയ യുദ്ധത്തിന് ഒരുങ്ങിയിരിക്കുക; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE