നിക്ഷേപത്തട്ടിപ്പ്; തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ ഇഡി പരിശോധന

By Trainee Reporter, Malabar News
Kandala Cooperative Bank fraud
Ajwa Travels

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന. ബാങ്കിലും ബാങ്കിലെ രണ്ടു സെക്രട്ടറിമാരുടെയും പ്രസിഡണ്ടിന്റേയും വീടുകളിലാണ് ഇഡി പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ ആറുമുതൽ എറണാകുളത്തെ പത്തംഗ സംഘം എത്തിയാണ് പരിശോധന ആരംഭിച്ചത്.

ബാങ്കിൽ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇഡി പരിശോധന. സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡണ്ട് ആയിരുന്ന ഭരണസമിതിക്ക് എതിരെയാണ് പരാതി ഉയർന്നത്. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകന്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിലുള്ള മുൻ സെക്രട്ടറി മോഹനചന്ദ്രന്റെയും വീട്ടിലാണ് പരിശോധന നടക്കുന്നത്.

പല ടീമുകളായാണ് പരിശോധന. അതേസമയം. കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ കേസിൽ അന്വേഷണം കൂടുതൽ സിപിഎം നേതാക്കളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഈ മാസം 25ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു  നോട്ടീസ് അയച്ചിട്ടുണ്ട്.

Most Read| സംസ്‌ഥാനത്ത്‌ ഇന്ന് പിജി ഡോക്‌ടർമാർ സമരത്തിൽ; ആശുപത്രി പ്രവർത്തനങ്ങൾ സ്‌തംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE