കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്‌ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ കൂടി കസ്‌റ്റഡിയില്‍. യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിടിയിലായത്.
കണ്ണൂര്‍, കളമശ്ശേരി, കോവളം സ്വദേശികളാണിവര്‍. നേരത്തെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയേയും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനേയും അറസ്‌റ്റ് ചെയ്‌തിരുന്നു.
എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
കോണ്‍ഗ്രസ് അനുകൂലികളായ സ്‌റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ എഫ്ബി, ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐടി ആക്‌ട് 67എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഇതിനിടെ വീഡിയോയുടെ ഉറവിടം അന്വേഷിക്കാന്‍ പോലീസ് തയ്യാറാവാണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ജോ ജോസഫിനെതിരെ യുഡിഎഫ് സൈബര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന അശ്‌ളീല വീഡിയോ പ്രചരണത്തില്‍ മറുപടിയുമായി ഭാര്യ ദയയും രംഗത്തെത്തിയിരുന്നു.
Most Read: കശ്‌മീർ വിഷയത്തിലെ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ വ്യവസ്‌ഥവെച്ച് പാകിസ്‌ഥാന്‍