ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി; ലോകത്ത് ആദ്യം

By News Desk, Malabar News
Ajwa Travels

വാഷിങ്ടൺ: പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന് അടിയന്തര ഉപയോഗ അനുമതി. യുഎസിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ലോകത്തിൽ ആദ്യമായാണ് ഒറ്റ ഡോസ് വാക്‌സിന് അനുമതി ലഭിക്കുന്നത്.

ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനാണ് ജോൺസൺ ആൻഡ് ജോൺസന്റെ വാക്‌സിൻ അംഗീകരിച്ചത്. ഒറ്റ ഡോസ് ആയതിനാൽ വാക്‌സിനേഷൻ വേഗത്തിലാക്കാനും കഴിയും. കോവിഡിന്റെ വകഭേദങ്ങൾക്ക് എതിരെയും ഇത് ഫലപ്രദമാണ്. ജൂൺ മാസത്തോടെ 100 മില്യൺ ഡോസ് രാജ്യത്ത് വിതരണം ചെയ്യാനാണ് പദ്ധതി.

മൊത്തം വരുമാനം അനുസരിച്ച് യുഎസ് കോർപറേഷനുകളുടെ 2018 ഫോർച്യൂൺ 500 പട്ടികയിൽ 37ആം സ്‌ഥാനം കരസ്‌ഥമാക്കിയ കമ്പനിയാണ് ജോൺസൺ ആൻഡ് ജോൺസൺ. ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനികളിൽ ഒന്നാണിത്.

Also Read: മുസ്‌ലിം വിരുദ്ധമല്ല; നിർബന്ധിത മത പരിവർത്തന നിയമത്തെ ന്യായീകരിച്ച് യോഗി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE