കരിപ്പൂർ വിമാനത്താവളം; രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്‌ഥാനത്ത്

By Team Member, Malabar News
Gold hunt in Karipur again; Couple arrested by customs
Ajwa Travels

മലപ്പുറം: നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനിൽക്കുമ്പോഴും രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തിൽ മുൻപന്തിയിൽ തന്നെ സ്‌ഥാനമുറപ്പിച്ച് കരിപ്പൂർ വിമാനത്താവളം. യാത്രക്കാരുടെ എണ്ണത്തിൽ 4ആം സ്‌ഥാനമാണ് നിലവിൽ കരിപ്പൂർ വിമാനത്താവളത്തിനുള്ളത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലെ കണക്കുകൾ പ്രകാരമാണ് ഇത്.

രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് ഡെൽഹി വിമാനത്താളത്തിൽ(4.61 ലക്ഷം) ആണ്. കൂടാതെ മുംബൈ(2.35 ലക്ഷം), കൊച്ചി(1.94 ലക്ഷം), കരിപ്പൂർ(1.19 ലക്ഷം) എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്‌ഥാനങ്ങളിലുള്ളത്. കൂടാതെ തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങൾ യഥാക്രമം ഏഴ്, ഒൻപത് സ്‌ഥാനങ്ങളിലും തുടരുകയാണ്.

വിമാനാപകടം ഉണ്ടായതിനെ തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ലാഭത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും, നിലവിൽ വരുമാന കണക്കിൽ മെച്ചപ്പെടാൻ സാധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് മുൻപ് 60 വിമാനങ്ങൾ വരെ സർവീസ് നടത്തിയിരുന്ന സ്‌ഥാനത്ത് ഇപ്പോൾ 40-42 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.

Read also: ദത്ത് വിവാദം; അനുപമയുടെ അച്ഛന് വിലക്ക്, ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE