ഗോവധ നിരോധനം പാസാക്കി കര്‍ണാടക; ലംഘിച്ചാല്‍ ഏഴ് വര്‍ഷം  വരെ തടവ് ലഭിച്ചേക്കാം

By Syndicated , Malabar News
Cow slaughter ban pasess in karanataka_Malabar news
Ajwa Travels

ബംഗളൂര്: കര്‍ണാടകയില്‍ ഗോവധന നിരോധന നിയമം പാസാക്കി ബിജെപി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. ശബ്‌ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. ഗോവധ നിരോധന നിയമം കര്‍ണാടകയില്‍ പാസാക്കിയതായി പാലമെന്ററികാര്യ മന്ത്രി ജെസി മധുസ്വാമി പറഞ്ഞു.

കാലി കശാപ്പിന് 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ഏഴു വര്‍ഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. ഇനിമുതല്‍ പശു, കാള, പോത്ത് തുടങ്ങിയവയെ കൊല്ലുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാകും. എന്നാല്‍ പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. സാമുദായിക ദ്രുവീകരണമാണ് ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

Read also: കൊടുംതണുപ്പിനെ അവഗണിച്ച് കര്‍ഷകര്‍; സമരത്തെ പിന്തുണച്ച് ക്രിക്കറ്റ് താരം മന്‍ദീപ് സിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE