മുംബൈ: ബോളിവുഡ് താരം കത്രീന കൈഫിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
താൻ വീട്ടില്‍ വിശ്രമത്തിലാണെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നും താരം അറിയിച്ചു. കൂടാതെ അടുത്ത ദിവസങ്ങളിൽ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും കത്രീന നിര്‍ദേശിച്ചു.
നേരത്തെ ആമിര്‍ഖാന്‍, രൺബീർ കപൂർ, അക്ഷയ് കുമാര്‍, വിക്കി കൗശാല്‍, ആലിയ ഭട്ട് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾക്കും വൈറസ് ബാധ സ്‌ഥിരീകരിച്ചിരുന്നു.
Read Also: 45ന് മുകളിൽ പ്രായമുള്ള എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരോടും വാക്‌സിൻ സ്വീകരിക്കാൻ നിർദേശം