കോവിഡ് പ്രതിദിന കണക്കിൽ ആശ്വാസം; രോഗമുക്‌തി 7003, രോഗബാധ 5445, സമ്പർക്കം 4616

By Desk Reporter, Malabar News
Kerala Covid Report 2020 Nov 19 _Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ആശ്വാസകരമായ കണക്കാണ് കാണിക്കുന്നത്. രോഗബാധയേക്കാൾ കൂടിയ രോഗമുക്‌തിയും വലിയ ആശ്വാസമാണ് നൽകുന്നത്, എന്നാൽ മലപ്പുറം ജില്ലയിൽ ഇന്നും വളരെ ഉയർന്ന രോഗബാധയുണ്ട്. 1024 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ നിന്ന് മാത്രം രോഗബാധ സ്‌ഥിരീകരിച്ചത്‌.

സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത്  7003 പേരാണ്. ആകെ രോഗബാധ 5445 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 24 ആണ്. സമ്പര്‍ക്ക രോഗികള്‍ 4616 ഇന്നുണ്ട്. ഉറവിടം അറിയാത്ത 502 രോഗബാധിതരും, 90,579 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്‌ഥിരീകരിച്ചതാണ് ഇന്നത്തെ അപകടകരമായ മുന്നറിയിപ്പ്. 09 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 236
കണ്ണൂർ: 377
വയനാട്: 131
കോഴിക്കോട്: 688
മലപ്പുറം: 1024
പാലക്കാട്: 285
തൃശ്ശൂർ: 385
എറണാകുളം: 391
ആലപ്പുഴ: 317
കോട്ടയം: 231
ഇടുക്കി: 121
പത്തനംതിട്ട: 295
കൊല്ലം: 497
തിരുവനന്തപുരം: 467

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7003, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1520, കൊല്ലം 259, പത്തനംതിട്ട 139, ആലപ്പുഴ 457, കോട്ടയം 375, ഇടുക്കി 69, എറണാകുളം 707, തൃശൂര്‍ 460, പാലക്കാട് 407, മലപ്പുറം 876, കോഴിക്കോട് 1113, വയനാട് 129, കണ്ണൂര്‍ 387, കാസര്‍ഗോഡ് 105. ഇനി ചികിൽസയിലുള്ളത് 90,579. ഇതുവരെ ആകെ 1,67,256 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയും; പെരിയാറെ അധിക്ഷേപിച്ച് കട്‌ജു 

ആകെ 5445 രോഗബാധിതരില്‍, രോഗം സ്‌ഥിരീകരിച്ച 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന 195 പേര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 4616 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 218, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 261 പേര്‍ക്കും, കോഴിക്കോട് 651, മലപ്പുറം 916, വയനാട് ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം 291, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, ഇടുക്കി 70, കോട്ടയം 227, കൊല്ലം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 181, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 349 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 930 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 24 ആണ്. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍ (72), വള്ളംവെട്ടികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനന്‍ (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36), ശാന്തിവിള സ്വദേശി വിജയന്‍ (58), നളന്ദനട സ്വദേശി രാജേന്ദ്രന്‍ (68), പാളയം സ്വദേശിനി സാവിത്രി (60), കൊല്ലം ഇരവിപുരം സ്വദേശി ശിവശങ്കരന്‍ (74), മരുതാടി സ്വദേശി ശശി (84), കൊട്ടാരക്കര സ്വദേശി സോമന്‍ (65), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി നളിനാക്ഷന്‍ (78), തിരുവമ്പാടി സ്വദേശിനി സുശീല (46), പാലിശേരി സ്വദേശി അശോകന്‍ (58), നരിക്കുന്നി സ്വദേശി അബ്ദുള്‍ ഗഫൂര്‍ (49), ഏലത്തൂര്‍ സ്വദേശി ബാലകൃഷ്‌ണൻ (82), അത്തോളി സ്വദേശിനി ഷീജ (49), വടകര സ്വദേശി മൂസ (65), ഒളവണ്ണ സ്വദേശി ചന്ദ്രമോഹന്‍ (69), മൊയിലോത്തറ സ്വദേശി ഗോപാലന്‍ (75), കൊടിയത്തൂര്‍ സ്വദേശിനി സൈനബ (68), കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റുഖിയാബി (86), ഉദുമ സ്വദേശി കൃഷ്‌ണൻ (84) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: ടി.ആര്‍.പിയില്‍ തിരിമറി ; റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം

ഇന്ന് രോഗം ബാധിച്ചത് 73 ആരോഗ്യ പ്രവർത്തകർക്കാണ്. തിരുവനന്തപുരത്ത് നിന്ന് 15 ആരോഗ്യ പ്രവർത്തകരും, മലപ്പുറത്തു നിന്നും കണ്ണൂരിൽ നിന്നും 11 ആരോഗ്യ പ്രവർത്തകരും, കൂടാതെ പത്തനംതിട്ട 08, എറണാകുളം 08, കൊല്ലം 07, കോഴിക്കോട് 06, തൃശ്ശൂർ 03, പാലക്കാട് 02, കാസർഗോഡ് 02 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. ഇത് കൂടാതെ, എറണാകുളം ജില്ലയിലെ നേവൽ ബേസിൽ 04 ജീവനക്കാർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,02,903 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,11,281 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 10 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 721 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Must Read: സുശാന്തിന്റെ മരണ ദിവസം ഉണ്ടാക്കിയത് 80,000 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 09 ഹോട്ട് സ്‌പോട്ടുകളാണ്; കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (11), തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി (16), എരുമപ്പെട്ടി (6), കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ട (3, 6), കൊല്ലം ജില്ലയിലെ ഇട്ടിവ (സബ് വാര്‍ഡ് 6), കൊഴിക്കോട് ജില്ലിയിലെ കോഴിക്കോട് (2 (സബ് വാര്‍ഡ്), 8, 9, 10), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (6, 9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (6) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

4066 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,71,439 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,42,056 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,383 പേര്‍ ആശുപത്രികളിലുമാണ്.

National News: മോദിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവ് അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE