മലപ്പുറം: കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ മലപ്പുറം റവന്യൂ ജില്ലാകമ്മിറ്റി മലപ്പുറം സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ സാമഗ്രികൾ കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു സാമഗ്രികൾ ഏറ്റുവാങ്ങി.
വയനാട് മെഡിക്കൽ കോളേജിലെ ഓക്‌സിജൻ ദൗർലഭ്യം പരിഹരിക്കാൻ ആവശ്യമായ ഓക്‌സിജൻ സിലിൻഡറുകൾ ഈ അടുത്ത് സംഘടന കൈമാറിയിരുന്നു. കോവിഡ് കാലത്ത് നിരവധി സേവന പ്രവർത്തനങ്ങളാണ് സംഘടന നിർവഹിച്ചത്; പ്രതിനിധികൾ അറിയിച്ചു.
സാമഗ്രികളുടെ കൈമാറ്റ ചടങ്ങ് പി ഉബൈദുല്ല എംഎൽഎയാണ് ഉൽഘാടനം നിർവഹിച്ചത്. സേവന രംഗത്ത് ഉർദു അധ്യാപക സംഘടനയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് എംഎൽഎ പറഞ്ഞു. പരിപാടിയിൽ കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എംപി അബ്‌ദുൽ സത്താർ അധ്യക്ഷത വഹിച്ചു.
മലപ്പുറം മുൻസിപ്പൽ കൗൺസിലർ സുരേഷ് മാസ്‌റ്റർ, സംസ്‌ഥാന സെക്രട്ടറി എൻ സന്തോഷ്, മുൻ റിസർച് ഓഫീസർ ഡോ. ഫൈസൽ മാവുള്ളടത്തിൽ, ട്രഷറർ എംപി ഷൗക്കത്തലി, ജില്ലാ സെക്രട്ടറിമാരായ എംകെ അബദുന്നൂർ പടിഞ്ഞാറ്റുമുറി, പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ, കെവി സുലൈമാൻ, നൗഷാദ് റഹ്‌മാനി മേൽമുറി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Most Read: ഇന്ത്യ വിൽപനയ്‌ക്ക്; ട്രെൻഡിങ്ങായി ട്വിറ്ററിൽ പുതിയ ക്യാംപയിൻ