ഉർദു അധ്യാപക തസ്‌തികയിലേക്ക് ഉടൻ പരീക്ഷ നടത്തണം: കെയുടിഎ

By Desk Reporter, Malabar News
Exam for the Urdu Teachers post should be conducted soon_KUTA
Ajwa Travels

മലപ്പുറം: കുട്ടികളുടെ ഭാഷാപഠന അവകാശത്തെ ബാധിക്കുന്നരീതിയിൽ ഒഴിഞ്ഞുകിടക്കുന്ന ഉർദു അധ്യാപക തസ്‌തികയിൽ എത്രയും വേഗം നിയമനം നടത്തണെമെന്ന് കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ (കെയുടിഎ) ആവശ്യപ്പെട്ടു.

131/18 കാറ്റഗറി നമ്പർ പ്രകാരം 2018 ഒക്‌ടോബർ 24ന് ക്ഷണിച്ച ഹൈസ്‌കൂൾ അധ്യാപക ഫുൾടൈം തസ്‌തികയിലേക്ക് എത്രയും പെട്ടെന്ന് പരീക്ഷ നടത്തണം എന്നാവശ്യപ്പെട്ടാണ് കെയുടിഎ മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റി ജില്ലാ പിഎസ്‌സി ഓഫീസർക്ക് നിവേദനം നൽകിയത്.

മലപ്പുറം ജില്ലയിൽ മാത്രം നിരവധി പോസ്‌റ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസരത്തിലാണ് മൂന്നു വർഷം മുമ്പ് വിളിച്ച തസ്‌തികയിലേക്ക് പരീക്ഷ ഇതുവരെയും നടക്കാതെ വൈകുന്നത്. ക്ളാസുകൾ ഓൺലൈൻ ആവുകയും അധ്യാപകർ ഇല്ലാതിരിക്കുകയും ചെയ്യുന്നതിൽ വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ പ്രയാസത്തിലാണ്. ആയതുകൊണ്ട് എത്രയും പെട്ടെന്ന് പിഎസ്‌സി പരീക്ഷ നടത്തി ഒഴിവുകൾ നികത്തണമെന്ന് കെയുടിഎ ആവശ്യപ്പെട്ടു.

പിഎസ്‌സി അംഗം മുസ്‌തഫ കടമ്പോട്ടിനും ഇതേ ആവശ്യം ഉന്നയിച്ചു നിവേദനം നൽകിയിട്ടുണ്ടെന്ന് വാർത്താകുറിപ്പിൽ കെയുടിഎ പറഞ്ഞു. സംഘടനയുടെ സംസ്‌ഥാന ട്രഷറർ എൻ ബഷീർ, വൈസ് പ്രസിഡണ്ട് ടി അബ്‌ദുൽ റഷീദ്, ജില്ലാ പ്രസിഡണ്ട് എംപി അബ്‌ദുൽ സത്താർ, ജില്ലാ സെക്രടറിമാരായ എം കെ അബ്‌ദുന്നൂർ പടിഞ്ഞാറ്റുമുറി, പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ എന്നിവർ നിവേദന സമർപ്പണത്തിനും അനുബന്ധ യോഗത്തിനും നേതൃത്വം നൽകി.

Most Read: കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ; വിശദീകരണവുമായി ട്വിറ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE