മലപ്പുറം: ദഅവാ രംഗത്ത് പുത്തൻ പ്രതീക്ഷയായി എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഉർദു ഭാഷാ പരിശീലന പദ്ധതിക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം 4 മണിക്ക് മലപ്പുറം മഅ്ദിൻ കാമ്പസിൽ നടക്കുന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി ഉൽഘാടനം നിർവഹിക്കും.
എസ്‌വൈഎസ്‍ സംസ്‌ഥാന ഉപാധ്യക്ഷൻ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ചടങ്ങിൽ അധ്യക്ഷത വഹിക്കും. എൻഎം സാദിഖ് സഖാഫി, എം അബൂബക്കർ മാസ്‌റ്റർ പടിക്കൽ, ആർപി ഹുസൈൻ, പിഎം മുസ്‌തഫ മാസ്‌റ്റർ കോഡൂർ, ഹസൈനാർ സഖാഫി കുട്ടശ്ശേരി, ഹസൈനാർ നദ്‌വി, ഫൈറൂസ് മഖ്‌ദൂമി പൊന്നാനി തുടങ്ങിയവർ സംസാരിക്കും.
Most Read: കാഴ്‌ചക്കാരിൽ നിന്ന് നേരിട്ട് പണമുണ്ടാക്കാം; ക്രിയേറ്റേഴ്‌സിന് ‘സൂപ്പർ താങ്ക്‌സുമായി’ യൂ ട്യൂബ്