ഉർദു ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷ; പി ഉബൈദുല്ല എംഎൽഎ

ഉർദു ബിഎഡ് തുടങ്ങാൻ തീരുമാനിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്‌ത കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ സംഗമം കാലിക്കറ്റ് സർവകലാശാലയിൽ ഉർദു ബിഎഡ് സ്‌ഥാപിക്കാനും ഹയർ സെക്കൻഡറിയിൽ ഉർദുഭാഷാപഠന സൗകര്യം ലഭ്യമാക്കാനും ആവശ്യപ്പെട്ടു.

By Desk Reporter, Malabar News
Kerala Urdu Teachers Association
Ajwa Travels

മലപ്പുറം: ഉർദു ഭാഷ ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷയാണെന്നും ഉർദുവിന്റെ പരിപോഷണം നമ്മുടെ കടമയാണെന്നും പി ഉബൈദുല്ല എംഎൽഎ. ഉർദു ഭാഷാധ്യാപകരുടെ (Kerala Urdu Teachers Association) പ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനും സർക്കാർ തയ്യാറാകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ (കെയുടിഎ) ജില്ലാ കമ്മിറ്റി മലപ്പുറം മുനിസിപ്പൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച നേതൃ സംഗമം ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ജില്ലാ പ്രസിഡണ്ട് പി അബ്‌ദുൽ ജലീൽ അധ്യക്ഷത വഹിച്ച സംഗമം, സംഘടനയുടെ ശക്‌തമായ ഇടപെടൽ കാരണം കോഴിക്കോട് ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, കണ്ണൂർ ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ ഉർദു ബിഎഡ് തുടങ്ങാൻ തീരുമാനിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്‌തു.

ഇതോടൊപ്പം കാലിക്കറ്റ് സർവകലാശാലയിലും ഉർദു ബിഎഡ് സ്‌ഥാപിക്കാനും ഹയർ സെക്കൻഡറിയിൽ ഉർദുഭാഷാപഠന സൗകര്യം ലഭ്യമാക്കാനും സർക്കാർ മുന്നോട്ടു വരണമെന്നും സംഗമം ആവശ്യപ്പെട്ടു. പി മൊയ്‌തീൻ കുട്ടി മാസ്‌റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ച ചടങ്ങിൽ കെയുടിഎ സംസ്‌ഥാന പ്രസിഡണ്ട് ഡോക്‌ടർ കെപി ഷംസുദ്ദീൻ, സംസ്‌ഥാന ജനറൽ സെക്രട്ടറി കെപി സുരേഷ്, സംസ്‌ഥാന നേതാക്കളായ ടിഎച്ച് കരീം, ടി അബ്‌ദുൽ റശീദ്, സലാം മലയമ്മ, സി അബ്‌ദുൽ റഷീദ്, പി ഹംസ, കെജെ ജിജി, പികെ ഷംസീർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ലീഡർഷിപ്പ് ട്രെയിനിംഗിൽ ഐഎഎംഇ ഡയറക്‌ടർ നൗഫൽ കോഡൂർ ക്ളാസെടുത്തു. ജില്ലാ നേതാക്കളായ സാജിദ് മൊക്കൻ, എംപി ശൗഖത്തലി, എംകെ അബ്‌ദുന്നൂർ, പിപി മുജീബ് റഹ്‌മാൻ, അബ്‌ദുൽ സലാം വി. അബ്‌ദുൽ മജീദ്, സിപി റഫീഖ്, സൈഫുന്നീസ തുടങ്ങിയവർ സംസാരിച്ചു.

NATIONAL | കാൽ നൂറ്റാണ്ടായുള്ള ബന്ധം; ബിജെപിയിൽ നിന്ന് രാജിവെച്ചു നടി ഗൗതമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE