കെഎസ്‌ആർടിസി നിരക്ക് പുതുക്കി; നാളെ മുതൽ പ്രാബല്യത്തിൽ

By News Desk, Malabar News
Salary Will Be Distribute In KSRTC From Today
Ajwa Travels

തിരുവനന്തപുരം: പുതുക്കിയ കെഎസ്‌ആർടിസി ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മെയ് 1 മുതൽ‌ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർധിപ്പിച്ചപ്പോൾ ജനറം നോൺ എസി, സിറ്റി ഷട്ടിൽ, സിറ്റി സർക്കുലർ സർവീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓർഡിനറി നിരക്കിന് തുല്യമാക്കി. ജനറൽ എസി ബസുകളുടെ കിലോമീറ്റർ നിരക്ക് 187 പൈസയിൽ നിന്നും 175 ആയി കുറച്ചു.

ഫാസ്‌റ്റ് പാസഞ്ചർ, സൂപ്പർഫാസ്‌റ്റ്, സൂപ്പർ എക്‌സ്‌പ്രസ്‌, ഡിലക്‌സ് ബസുകളിൽ കിലോമീറ്റർ പരിഗണിച്ച് ഫെയർ സ്‌റ്റേജുകൾ പുതിയതായി അനുവദിച്ചതിനാൽ ഇത്തരം പ്രധാന സ്‌ഥലങ്ങളിലേക്ക് നിലവിൽ നൽകുന്ന തുകയേക്കാൾ ചാർജ് ഗണ്യമായി കുറയും. സൂപ്പർ എക്‌സ്‌പ്രസ് ബസുകളിൽ മിനിമം നിരക്ക് കൂട്ടാതെ തന്നെ യാത്ര ചെയ്യാവുന്ന ദൂരം 10ൽ നിന്നും 15 കിലോമീറ്റർ ആയി വർധിപ്പിച്ചതിനാൽ ഫലത്തിൽ നിരക്ക് കുറയുകയും മറ്റ് സൂപ്പർ ക്‌ളാസ്‌ ബസുകളുടെ കിലോമീറ്റർ നിരക്ക് വർധിപ്പിക്കാതെയും നിലവിലെ നിരക്കിനേക്കാൾ കുറക്കുകയും ചെയ്‌തിട്ടുണ്ട്‌. മൾട്ടി ആക്‌സിൽ എസി ബസുകൾക്ക് കിലോ മീറ്റർ നിരക്ക് 250 പൈസയിൽ നിന്നും 225 പൈസയായി കുറക്കുകയും ചെയ്‌തു.

ഇത്തരത്തിൽ സൂപ്പർ എയർ എക്‌സ്‌പ്രസ്, സൂപ്പർ ഡീലക്‌സ്‌, എസി മൾട്ടി ആക്‌സിൽ ബസുകളുടെ കിലോമീറ്റർ നിരക്ക് 2 പൈസ മുതൽ 25 പൈസ വരെയാണ് കുറച്ചിരിക്കുന്നത്. ഫാസ്‌റ്റ് പാസഞ്ചറിന് 5 മുതൽ 10 കിലോമീറ്ററിനുള്ളിൽ ഫെയർ സ്‌റ്റേജും സൂപ്പർ ഫാസ്‌റ്റിന് 10 മുതൽ 15 കിലോമീറ്ററിലും പുതിയ ഫെയർ സ്‌റ്റേജുകൾ അനുവദിച്ചു.

Most Read: മുസ്‌ലിം വിരുദ്ധ പ്രസംഗത്തിൽ പിസി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE