‘കോഫി ഹൗസ്’; ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവല്‍ ബോളിവുഡിലേക്ക്

By News Bureau, Malabar News
coffee house-novel
Ajwa Travels

യുവ എഴുത്തുകാരന്‍ ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവല്‍ ‘കോഫി ഹൗസ്‘ സിനിമയാകുന്നു. ബോളിവുഡിലാണ് നോവലിനെ ആസ്‌പദമാക്കി ചിത്രം ഒരുങ്ങുന്നത്. മാജിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം ചിത്രത്തിലെ താരങ്ങളെ കുറിച്ചോ മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്.

coffee house-movie

കോട്ടയം ജില്ലയിലെ ഒരു കോഫി ഷോപ്പില്‍ നടക്കുന്ന നാടിനെ നടുക്കുന്ന അഞ്ച് കൊലപാതകങ്ങളുടെ കഥയാണ് ‘കോഫി ഹൗസ്’ പറയുന്നത്. ബെഞ്ചമിന്‍ എന്ന കുറ്റവാളിയും എസ്‌തര്‍ ഇമ്മാനുവല്‍ എന്ന മാദ്ധ്യമ പ്രവര്‍ത്തകയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. എസ്‌തറിന്റെ ഇടപെടല്‍കൊണ്ട് സംഭവത്തിന് വലിയ ജനശ്രദ്ധ കിട്ടുന്നതും തുര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

റൂത്തിന്റെ ലോകം, ഹൈഡ്രാഞ്ചിയ, റെസ്‌റ്റ് ഇന്‍ പീസ് എന്നിവയാണ് ലാജോയുടെ ശ്രദ്ധേയമായ മറ്റ് നോവലുകള്‍. ലൈഫ് ഇന്‍ഷൂറന്‍സ് റീജണല്‍ മാനേജര്‍ ആയിരുന്ന ലാജോ എഴുത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കാനായി ജോലി രാജി വെക്കുകയായിരുന്നു.

Most Read: നാവിൽ ‘കൊതിയൂറും’ പട്ടുസാരികൾ, ആഭരണങ്ങൾ… ഇത് തൻവി സ്‌റ്റൈൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE