ആവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തും; കർണാടക മുഖ്യമന്ത്രി

By Syndicated , Malabar News
b s yediyurappa
ബിഎസ് യെദിയൂരപ്പ
Ajwa Travels

ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം സർക്കാരിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകള്‍ സ്വന്തം നൻമക്കായി പ്രതികരിക്കേണ്ടതുണ്ട്. അവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയില്ല എങ്കില്‍ ഞങ്ങള്‍ക്ക് കര്‍ശന നടപടികളിലേക്ക് കടക്കേണ്ടിവരും. ആവശ്യമായി വരികയാണെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക തന്നെ ചെയ്യും,’ യെദിയൂരപ്പ പറഞ്ഞു.

കർണാടകയിൽ 10,250 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്‌ഥിരീകരിച്ചത്. 40 പേർ മരിക്കുകയും ചെയ്‌തു. രോഗികളിൽ 7584 പേരും ബംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്.

Read also: വാളയാർ അമ്മക്കെതിരായ പോസ്‌റ്റ്; ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE