വിവാഹാഭാസങ്ങളും ധൂർത്തും; പൊതുസമൂഹം ജാഗ്രത പാലിക്കണം -കേരള മുസ്‌ലിം ജമാഅത്ത്

'മാനഹാനിയും കുടിപ്പകയും തീരാദു:ഖവും വരുത്തും വിധം വിവാഹവും അനുബന്ധമായ കാര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നത് നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന സാമൂഹികാവസ്‌ഥയാണ്‌.'

By Central Desk, Malabar News
luxury Marriages_public should be vigilant_Kerala Muslim Jamaath
Ajwa Travels

മലപ്പുറം: മനുഷ്യസമൂഹത്തിലെ മനോഹര നിമിഷങ്ങളായ വിവാഹങ്ങളുടെ പേരിലുള്ള ആഭാസങ്ങളും ധൂർത്തും അവസാനിപ്പിക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നടത്തിയ മലപ്പുറം ജില്ലാ ഇമാംസ് കോൺഫറൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആഭാസങ്ങൾ അതിരുകടക്കുന്ന വിവാഹത്തിന്റെ പേരിൽ ക്രൂരമായ കൊലപാതകങ്ങൾവരെ നടക്കുന്ന അവസ്‌ഥ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഏറ്റവും പവിത്രമായ വിവാഹത്തിനോട് അനുബന്ധിച്ച് ബോംബാക്രമണവും മാരകായുധ പ്രയോഗത്തിനായുള്ള ഗൂഢാലോചനയും നടക്കുന്ന അവസ്‌ഥയിലേക്ക് സമൂഹം മാറുന്നത് അപലപനീയവും പ്രതിഷേധാർഹവുമാണ്; പ്രമേയം പറയുന്നു.

‘മാനഹാനിയും കുടിപ്പകയും തീരാദു:ഖവും വരുത്തും വിധം വിവാഹവും അനുബന്ധമായ കാര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നത് നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന സാമൂഹികാവസ്‌ഥയാണ്‌. അനാരോഗ്യകരവും അസംബന്ധവും മനുഷ്യ സംസ്‌കാരത്തിന് ചേരാത്തതുമായ രീതികൾ തിരുത്തി, മിതത്വവും മാന്യതയും പ്രൗഢിയും തിരിച്ച് കൊണ്ട് വന്ന് വിവാഹ ചടങ്ങുകളെ സന്തോഷകരവും പവിത്രവുമാക്കാൻ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ട്’ -പ്രമേയം ആവശ്യപ്പെട്ടു.

സമാധാനവും സന്തോഷവും ആത്‌മീയതയും കുടുംബ-സാമൂഹിക ബന്ധങ്ങളും ഒന്നിപ്പിച്ച് നടത്തേണ്ടതാണ് വിവാഹം. കുടുംബത്തിലെയും സമൂഹത്തിലെയും ആദരണീയ വ്യക്‌തിത്വങ്ങളുടെ സാന്നിധ്യത്തിലും നേതൃത്വത്തിലും നടക്കേണ്ടതും നടന്ന് വന്നിരുന്നതുമായ വിവാഹവും അനുബന്ധ ചടങ്ങുകളും സൽകാരങ്ങളും ഇത്തരത്തിൽ അധപതിക്കുന്നത് നേരിടാൻ സമൂഹം ജാഗ്രതപാലിക്കേണ്ടതാണ്; ഇമാംസ് കോൺഫറൻസ് സമൂഹത്തെ ഉണർത്തി.

luxury Marriages_public should be vigilant_Kerala Muslim Jamaath

സമസ്‌ത അഖീദാ (വിശ്വാസ കാര്യങ്ങൾ) കൗൺസിൽ ചെയർമാൻ കൊമ്പം കെപി മുഹമ്മദ് മുസ്‌ലിയാർ ഇമാംസ് കോൺഫറൻസ് ഉൽഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി വിഷയാവതരണം നടത്തി. കെകെഎസ് തങ്ങൾ പെരിന്തൽമണ്ണ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, സമസ്‌ത മുശാവറ അംഗം അബ്‌ദുൽ അസീസ് സഖാഫി വെളളയൂർ, അലവിക്കുട്ടി ഫൈസി എടക്കര, ബശീർ സഖാഫി പൂങ്ങോട്, അബ്‌ദുൽ കലാം ഫൈസി എന്നിവർ പ്രസംഗിച്ചു.

Malabar Exclusive: സ്വപ്‍ന സുരേഷ്; ‘എച്ച്ആർഡിഎസ്’ വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE