ജില്ലയിലെ ആരോഗ്യ മേഖലയിലെ പോരായ്‌മകൾ; കെഎംജെ ജില്ലാ നേതാക്കളും മന്ത്രിയെകണ്ടു

By Desk Reporter, Malabar News
Malappuram Health Sector; kerala muslim jamaath met minister
Ajwa Travels

മലപ്പുറം: ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനീയാവസ്‌ഥക്ക് അടിയന്തിര പരിഹാരം കാണണം എന്നാവശ്യമുന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികളും മന്ത്രി വി അബ്‌ദുറഹ്‌നുമായി കൂടികാഴ്‌ച നടത്തി. സോൺ കമ്മിറ്റി ഭാരവാഹികളും ഇതേ ആവശ്യമുന്നയിച്ച് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു.

കോവിഡ് മഹാമാരിയുടെ സമയത്ത് പോലും ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശോചനീയമാണ്. ജില്ല രൂപംകൊണ്ട് 5 ദശാബ്‌ദം പിന്നിട്ടിട്ടും, ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ലയായിട്ടും മെച്ചപ്പെട്ട ചികിൽസക്ക് ജില്ലയിലെ ജനങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ട അവസ്‌ഥയിൽ നിന്നും ഇതുവരെ മാറ്റം വന്നിട്ടില്ല.

രോഗ നിര്‍ണയത്തിനുള്ള സൗകര്യങ്ങളും ജില്ലയിൽ അപര്യാപ്‌തമാണ്. ജില്ലയിലെ ഏക ജനറല്‍ അശുപത്രി പ്രവര്‍ത്തനം ഉടന്‍ പുനസ്‌ഥാപിക്കണം. വാക്‌സിനേഷന്‍ വിപുലമാക്കണം. മെഡിക്കല്‍ കോളേജടക്കം ജില്ലയിലെ ആരോഗ്യ രംഗം ശക്‌തിപ്പെടുത്തുന്നതിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കണം. സര്‍ക്കാരും ജില്ലാ പഞ്ചായത്തും ഫണ്ട് ലഭ്യമാക്കേണ്ടതിന് പകരം പൊതു ജനങ്ങളില്‍ നിന്നും ഫണ്ട് പിരിക്കുന്നപ്രാണവായു പദ്ധതിഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കളക്‌ടറേറ്റിൽ നടന്ന കൂടികാഴ്‌ചയിൽ മന്ത്രിയോടാവശ്യപ്പെട്ടത്.

പികെഎം ബശീര്‍ പടിക്കല്‍, കെപി ജമാല്‍ കരുളായി, പി മുഹമ്മദ് ഹാജി മൂന്നിയൂര്‍, അലിയാര്‍ വേങ്ങര, ശൗക്കത്ത് സഖാഫി കരുളായി എന്നിവർ കൂടികാഴ്‌ചയിൽ സംബന്ധിച്ചു.

Most Read: ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യം; പിന്തുണച്ച് ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE