ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുസ്‌ലിം ലീഗിന്റേത് രാഷ്‌ട്രീയ ആരോപണം മാത്രം; പാലോളി

By Desk Reporter, Malabar News
Paloli-Muhammedkutty on minority-scholarship-issue
Ajwa Travels

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ തെറ്റില്ലെന്ന് കമ്മിറ്റി അധ്യക്ഷനായിരുന്ന പാലോളി മുഹമ്മദ് കുട്ടി. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ പാലോളി പറഞ്ഞു. ആനൂകൂല്യം നഷ്‌ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ കാലത്ത് 80:20 എന്ന അനുപാതം ആരും ചോദ്യം ചെയ്‌തില്ലെന്നും മുസ്‌ലിം ലീഗിന്റേത് രാഷ്‌ട്രീയ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ ആനുപാതികമായാണെങ്കിലും അര്‍ഹതപ്പെട്ട വിഭാഗത്തിനു മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെ മാത്രമേ സ്‌കോളര്‍ഷിപ് കൊടുത്തിട്ടുള്ളൂ. പരിവര്‍ത്തിത വിഭാഗങ്ങള്‍ എന്നു പറയുന്നതുതന്നെ വളരെ പാവപ്പെട്ടവരാണ്. പട്ടിണിയില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി പരിവര്‍ത്തനം ചെയ്യുന്നവരാണ്. അല്ലാതെ മതത്തിന്റെ മേന്‍മ കണ്ടിട്ട് പരിവര്‍ത്തനം ചെയ്യുന്നവരല്ലെന്നും പാലോളി പറഞ്ഞു.

പ്രതിപക്ഷം പറയുന്ന രീതിയില്‍ പരിഹാരം ഉണ്ടാക്കിയാലും അവര്‍ വീണ്ടും പ്രശ്‌നങ്ങളുമായി വരും. ഇടതുപക്ഷ സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം അവര്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ 80:20 അനുപാതം കോടതിയില്‍ ബോധ്യപ്പടുത്തുന്നതില്‍ പിശക് പറ്റിയോ എന്ന് പരിശോധിക്കണമെന്നും പാലോളി ആവശ്യപ്പെട്ടു. സ്‌കോളര്‍ഷിപ്പിലെ അനുപാതം വീതം വെപ്പായാണ് കോടതി കണ്ടത്. ഇതല്ലെന്ന് കോടതിയെ മനസിലാക്കിക്കുന്നതില്‍ പരാജപ്പെട്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Most Read:  കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോര, ദുരന്ത സാധ്യത; മുന്‍ കരാര്‍ കമ്പനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE