ബോധമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുന്നു; ഡോ. സിഎൽ ജോഷി

പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ പരിപാടിയിൽ 'പാഠപുസ്‌തകം വെട്ടുമ്പോൾ' എന്ന വിഷയത്തിൽ പ്രഭാഷണവും നടന്നു.

By Central Desk, Malabar News
Dr. CL Joshi
ഡോ. സിഎൽ ജോഷി
Ajwa Travels

തൃശൂർ: വിദ്യാഭ്യാസത്തിൽ നിന്ന് ചരിത്രങ്ങളും ശാസ്‌ത്രങ്ങളും വെട്ടിമാറ്റപ്പെടുമ്പോൾ തീർത്തും ബോധമില്ലാത്ത ഒരു തലമുറയെയാണ് ഇവിടെ വാർത്തെടുക്കുന്നതെന്ന് ഡോ. സിഎൽ ജോഷി.

പുരോഗമന കലാസാഹിത്യ സംഘം തൈക്കാട് സംഘടിപ്പിച്ച പാഠപുസ്‌തകം വെട്ടുമ്പോൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശാസ്‌ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ ഡോ. സിഎൽ ജോഷി. ചുറ്റുപാടുള്ള എല്ലാവരെയും സഹോദര തുല്യമായി കാണണമെന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിനെ കർണാടക സാമൂഹികശാസ്‌ത്രം പാഠപുസ്‌തകത്തിൽ നിന്ന് നീക്കം ചെയ്‌തത്‌ കഴിഞ്ഞ വർഷമാണ്. വിവിധ സംസ്‌ഥാനങ്ങളിലെ പാഠപുസ്‌തകങ്ങളിൽ നിന്ന് നിരവധി ചരിത്രങ്ങളാണ് ഇത്തരത്തിൽ നീക്കം ചെയ്‌തത്‌, -ഇദ്ദേഹം ചൂണ്ടിക്കാട്ടി.

മുഗൾ സാമ്രാജ്യത്തിന്റെ സംഭാവനകളെയും പരിണാമ സിദ്ധാന്തത്തെയും ആവർത്തന പട്ടികയും വരെ പാഠപുസ്‌തകത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുമ്പോൾ അറിവും ചരിത്ര ബോധവുമില്ലാത്ത ഒരു തലമുറയെയാണ് ഇവിടെ സൃഷ്‌ടിക്കുന്നത്. അംബേദ്‌കറിലൂടെ ഭരണഘടന വഴി നമുക്ക് ലഭിച്ച ഫെഡറലിസം ഉൾപ്പടെ തകരുകയാണ്. കേന്ദ്ര സർക്കാരിന്റെ ഇത്തരം തെറ്റായ വിദ്യാഭ്യാസ നയങ്ങൾ കൊണ്ടുണ്ടാകുന്ന ഭവിഷത്തുകളെ കുറിച് കഴിയുന്ന രീതിയിൽ ചുറ്റുപാടുള്ളവരോട് ബോധവൽക്കരിക്കാൻ ഓരോരുത്തരും ശ്രമിക്കണമെന്നും ഡോ. സിഎൽ ജോഷി പറഞ്ഞു.

പാലാബസാറിലെ ഓസ്‌റ്റിൻ ട്യൂഷൻ സെന്ററിൽ നടന്ന പരിപാടിയിൽ സിഎൽ ജോഷി മുഖ്യപ്രഭാഷണം നിർവഹിച്ചപ്പോൾ ശ്രീമതി ബിന്ദു അജിത്‌കുമാർ ഉൽഘാടകയായി. പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ചടങ്ങിൽ ജെയിംസ് മാസ്‌റ്റർ, ശങ്കര നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

MOST READ | 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE