മദ്രസകളിൽ ദേശീയഗാനം നിർബന്ധം; ഉത്തരവ് പുറത്തിറക്കി ഉത്തർപ്രദേശ്

By Team Member, Malabar News
National Anthem Mandated In Madrasas In UP
Ajwa Travels

ലക്‌നൗ: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറത്തിറക്കി. എല്ലാ എയ്ഡഡ്, നോണ്‍ എയ്ഡഡ് മദ്രസകളിലും ദേശീയ ഗാനം നിര്‍ബന്ധമാണെന്നും, ക്ളാസുകള്‍ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡാണ് ഉത്തരവ് പുറത്തിറക്കിയത്.

മദ്രസകൾ റമദാൻ അവധിക്ക് ശേഷം വീണ്ടും തുറക്കുമ്പോൾ മുതലാണ് ഉത്തരവ് പാലിക്കേണ്ടത്. ജില്ലാ ന്യൂനപക്ഷ ക്ഷേമ ഉദ്യോഗസ്‌ഥർ സംസ്‌ഥാനത്തെ മദ്രസകളിൽ ഈ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. ഇന്ന് മുതലാണ് റമദാൻ അവധിക്ക് ശേഷം മദ്രസകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. അതിനാല്‍ ഇന്ന് മുതല്‍ തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വരും. ന്യൂനപക്ഷ വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള സ്‌ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

Read also: മൂന്നര വയസുകാരന് നേരെ ലൈംഗികാതിക്രമം; അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE