ഉത്തരവാദിത്തം ഇല്ലാതെ പെരുമാറിയിട്ട് കോവിഡ് കൂടുമ്പോൾ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഖുശ്ബു

By Desk Reporter, Malabar News
Ajwa Travels

ചെന്നൈ: ജനങ്ങൾ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട് കോവിഡ് കേസുകൾ കൂടുമ്പോൾ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍. ലോക്ക്ഡൗൺ നിയമങ്ങള്‍ ശരിയായി വായിച്ചു നോക്കണമെന്നും ഖുശ്ബു ട്വീറ്റിൽ പറഞ്ഞു.

“ഞാനുള്‍പ്പടെയുള്ള ജനങ്ങള്‍ യാതൊരു ഉത്തരവാദിത്തവുമില്ലാതെ പെരുമാറിയിട്ട് കോവിഡ് രൂക്ഷമാകുമ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ദയവായി ലോക്ക്ഡൗൺ നിയമങ്ങള്‍ വായിച്ചുനോക്കൂ,”- ഖുശ്ബു ട്വീറ്റ് ചെയ്‌തു.

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകൾ വര്‍ധിക്കുന്ന പശ്‌ചാത്തലത്തിലാണ് ഖുശ്ബുവിന്റെ പ്രതികരണം. രോഗികളുടെ എണ്ണം കൂടിയതോടെ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. നേരത്തെ മെയ് 24 വരെയായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

തിങ്കളാഴ്‌ച മുതല്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ അറിയിച്ചു. എടിഎമ്മുകളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഗതാഗതവും പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളും അനുവദിക്കുമെന്നും സ്‌റ്റാലിന്‍ അറിയിച്ചു. സ്വകാര്യ സ്‌ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Also Read:  കൂറ്റൻ തിരമാലകൾ, കൂരിരുട്ട്; മരണ മുനമ്പിൽ ഒൻപത് മണിക്കൂർ; ബാർജിലെ അതിജീവനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE