നോക്കുകൂലി നൽകാൻ തയ്യാറായില്ല; കരാറുകാരന് യൂണിയൻ തൊഴിലാളികളുടെ ക്രൂര മർദ്ദനം

By News Desk, Malabar News
Financial crisis
Representational Image
Ajwa Travels

തിരുവനന്തപുരം: നോക്കുകൂലി നൽകാൻ തയ്യാറാകാത്ത കരാറുകാരന് ക്രൂര മർദ്ദനം. തിരുവനന്തപുരം പോത്തൻകോട് കടുവാക്കുഴിയിലാണ് വീട് നിർമ്മാണ കരാറുകാരനായ മണികണ്‌ഠനെ, സിഐടിയു- ഐഎൻടിയുസി യൂണിയൻ തൊഴിലാളികൾ മർദ്ദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് യൂണിയൻ പ്രവർത്തകരെ പോത്തൻകോട് പോലീസ് അറസ്‌റ്റ് ചെയ്‌തു.

വീടിന്റെ കോൺക്രീറ്റിന് വേണ്ടി ഇന്നലെ കമ്പി ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഐടിയു- ഐഎൻടിയുസി പ്രവർത്തകർ 10,000 നോക്കുകൂലി ആവശ്യപ്പട്ടിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് കരാറുകാരൻ മണികണ്‌ഠൻ ഇവരെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

Also Read: പ്ളസ് വൺ പ്രവേശനം; അൺ എയ്‌ഡഡ്‌ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE