യുഎഇയില്‍ നിന്നുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകളുമായി ഒമാൻ

By Web Desk, Malabar News
Flight
Ajwa Travels

മസ്‍കറ്റ്: യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കി. ഇത് സംബന്ധിച്ച് ഒമാന്‍ സിവില്‍‌ ഏവിയേഷന്‍ അതോറിറ്റി, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാന കമ്പനികള്‍ക്കും പ്രത്യേക സര്‍ക്കുലര്‍ നല്‍കി.

ഒമാനിലെയും യുഎഇയിലെയും പൗരൻമാര്‍ക്ക് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ നിബന്ധനകള്‍ ബാധകമാണ്. ഒമാനിലേക്ക് വരുന്നവര്‍ വെബ്‍സൈറ്റ് വഴി രജിസ്‌റ്റര്‍ ചെയ്യണം. ഇതില്‍ ഒമാന്‍ അംഗീകരിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണം. ഒപ്പം ഒമാനില്‍ പ്രവേശിക്കുന്നതിന് 14 ദിവസത്തിനിടെ നടത്തിയ കോവിഡ് പിസിആര്‍ പരിശോധനയുടെ ഫലവും വെബ്‍സൈറ്റില്‍ നല്‍കണം.

ഒമാനിലേക്ക് കൊണ്ടുവരുന്ന എല്ലാ യാത്രക്കാരുടെയും രേഖകള്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. രേഖകളെല്ലാം ശരിയാക്കി വെയ്‌ക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏതെങ്കിലും യാത്രക്കാരനെ ഒമാനിലേക്ക് കൊണ്ടുവന്നാല്‍ വിമാനക്കമ്പനി പിഴ അടയ്‌ക്കേണ്ടി വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

National News: സ്‍ത്രീകളുടെ വിവാഹപ്രായം; കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് പി ചിദംബരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE