ഒമാനിൽ ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണം

By Trainee Reporter, Malabar News
Representational image
Ajwa Travels

മസ്‌ക്കറ്റ്: ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. ഇന്ധനം കൊണ്ടുപോകുന്ന വാഹനങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയിൽ സ്വദേശികളായ ഡ്രൈവർമാർ മാത്രമേ പാടുള്ളുവെന്ന് തൊഴിൽ മന്ത്രി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

എന്നാൽ സ്വദേശി തൊഴിലുടമയുടെ മുഴുവൻ സമയ മേൽനോട്ടത്തിലുള്ള ചെറുകിട-ഇടത്തരം സ്‌ഥാപനങ്ങൾക്ക്‌ കാർഷിക ഉൽപ്പന്നങ്ങളും, ഭക്ഷ്യ ഉൽപ്പന്നങ്ങളും വിൽപ്പന ചെയ്യുന്ന വാഹനങ്ങൾക്ക് വിദേശി ഡ്രൈവർമാരെ നിയമിക്കാൻ നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകും. ചെറുകിട-ഇടത്തരം വ്യവസായ വികസന അതോറിറ്റിയിലും സോഷ്യൽ ഇൻഷുറൻസ് പൊതു അതോറിറ്റി (പിഎഎസ്‌ഐ) എന്നിവയിലും രജിസ്‌റ്റർ ചെയ്‌തവ ആയിരിക്കണം ഇത്തരം സ്‌ഥാപനങ്ങൾ. സ്‌ഥാപനത്തിന്റെ പേരിൽ വാണിജ്യ വിഭാഗത്തിൽ രജിസ്‌റ്റർ ചെയ്‌ത വാഹനങ്ങൾ ആയിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Read also: രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരശീല; പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE