ഇരിക്കൂർ; നേതാക്കളുമായി ചർച്ച ചെയ്‌ത്‌ പ്രശ്‌നപരിഹാരം കാണുമെന്ന് ഉമ്മൻ ചാണ്ടി

By News Desk, Malabar News
Murder attempt case
Ajwa Travels

കണ്ണൂർ: ഇരിക്കൂറിൽ കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് ഇനിയും പരിഹാരമായില്ല. പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്‌ത്‌ പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു. സോണി സെബാസ്‌റ്റൃൻ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി.

വിഷയത്തിൽ എ ഗ്രൂപ്പ് കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ. എന്നിട്ടും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചില്ല. കെസി ജോസഫ് ഉള്‍പ്പടെയുള്ള നേതാക്കള്‍ നേരത്തെ നടത്തിയ അനുനയ നീക്കവും ഫലം കണ്ടിരുന്നില്ല. മണിക്കൂറുകള്‍ നീണ്ടു നിന്ന ചർച്ചയിൽ സജീവ് ജോസഫിനെ മാറ്റണമെന്ന നിലപാടില്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഉറച്ചു നിൽക്കുകയായിരുന്നു.

സോണി സെബാസ്‌റ്റൃന് ഡിസിസി അധ്യക്ഷസ്‌ഥാനം നല്‍കാമെന്ന ഫോര്‍മുലയാണ് നേതൃത്വം മുന്നോട്ട് വെച്ചത്. എന്നാൽ ഈ നിർദേശം എ ഗ്രൂപ്പ് തള്ളുകയായിരുന്നു.

Also Read: ബിനീഷിനെതിരായ കേസ്; തന്നെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണെന്ന് കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE