താമരശ്ശേരി ടൗണിൽ മാലിന്യം തള്ളിയ വ്യക്‌തിക്ക്‌ പതിനായിരം രൂപ പിഴയിട്ട് പഞ്ചായത്ത്

By Desk Reporter, Malabar News
waste-dumped
Representational Image
Ajwa Travels

കോഴിക്കോട്: താമരശ്ശേരി ടൗണിലെ മിനി സിവില്‍ സ്‌റ്റേഷന് മുന്‍വശത്ത് മാലിന്യം തള്ളിയ വ്യക്‌തിക്ക് ഗ്രാമ പഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. വെഴുപ്പൂര്‍ ആറാം വാര്‍ഡിലെ ആലപ്പടിമ്മല്‍ താമസിക്കുന്ന വ്യക്‌തിക്ക് എതിരെയാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ 14ആം തീയതി രാവിലെ ഇയാൾ ടൗണില്‍ മാലിന്യം തള്ളുന്നത് കണ്ട നാട്ടുകാര്‍ ദൃശ്യം മൊബൈല്‍ ഫോണിൽ പകര്‍ത്തി ഗ്രാമ പഞ്ചായത്തിന് പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്‌ഥാനത്തില്‍ ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്‌പെക്‌ടർ നടത്തിയ അന്വേഷണത്തില്‍ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് പിഴയടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കുറ്റക്കാരന് നോട്ടീസ് നല്‍കിയത്.

പൊതുസ്‌ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Malabar News:  കനത്ത സുരക്ഷയിൽ തില്ലങ്കേരി ഇന്ന് പോളിംഗ് ബൂത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE