പ്രവാസികൾ ഉൾപ്പടെ 328 തടവുകാർക്ക് മോചനം; ഒമാൻ

By Team Member, Malabar News
Pardon To 328 Prisoners Including Expatriates In Oman
Ajwa Travels

മസ്‌ക്കറ്റ്: പ്രവാസികൾ ഉൾപ്പടെ 328 തടവുകാർക്ക് മോചനം അനുവദിച്ച് ഒമാൻ. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. മോചനം ലഭിക്കുന്ന തടവുകാരിൽ 107 പ്രവാസികളും ഉൾപ്പെടുന്നുണ്ട്.

നബിദിനം പ്രമാണിച്ചും, തടവുകാരുടെ കുടുംബങ്ങളുടെ സ്‌ഥിതി കണക്കിലെടുത്തുമാണ് നിലവിൽ ജയിൽ മോചനം അനുവദിക്കുന്നത്. അതേസമയം ഒമാനിൽ നബിദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബർ 19ആം തീയതി ചൊവ്വാഴ്‌ചയാണ് ഒമാനിൽ നബിദിനം പ്രമാണിച്ച് പൊതു അവധി. അന്ന് രാജ്യത്തെ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്കും നിയമ സംവിധാനങ്ങള്‍ക്കും സ്വകാര്യ മേഖലയിലെ സ്‌ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

Read also: സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കുന്നത്​ വീണ്ടും നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE