ലക്ഷദ്വീപ് സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാല; മുഖ്യമന്ത്രി

By Syndicated , Malabar News
pinarayi_vijayan
Ajwa Travels

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. സംഘപരിവാർ അജണ്ടയുടെ പരീക്ഷണ ശാലയായി ലക്ഷദ്വീപ് മാറിയെന്ന് ​ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

“ലക്ഷദ്വീപിൽ കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപ്പിക്കുകയാണ്. തെങ്ങുകളിൽ കാവി കളർ പൂശുന്നതുപോലുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നത്. കുറ്റകൃത്യങ്ങൾ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്‌ട് നടപ്പാക്കുന്നു. മൽസ്യബന്ധനത്തെ തകർത്ത് തൊഴിലാളികളുടെ ജീവിത രീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാനും ശ്രമമുണ്ട്.

കേന്ദ്ര സർക്കാർ തങ്ങൾക്ക് താൽപര്യമുള്ള ഉദ്യോഗസ്‌ഥരെ നിയമിക്കുന്നു. രണ്ട് കുട്ടികൾ കൂടുതലുള്ളവർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്ന് തീരുമാനിക്കുന്നു. ഇത് വിചിത്രമായ നിയമമാണ്. ലക്ഷദ്വീപിന്റെ ആശങ്ക കേരളം പങ്ക് വെയ്‌ക്കുന്നു. അഡ്‌മിനിസ്ട്രേറ്ററെ നീക്കം ചെയ്യണം”- പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Read also: സെൻട്രൽ വിസ്‌ത; നിർമാണം നിർത്തി വെക്കണമെന്ന ഹരജിയിൽ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE