പോലീസ് ആക്‌ട് ഭേദഗതി; എതിരഭിപ്രായങ്ങളെ നിശബ്‌ദമാക്കാനുള്ള ശ്രമമെന്ന് പ്രശാന്ത് ഭൂഷൺ

By News Desk, Malabar News
Prashant Bhushan on Vaccination
Ajwa Travels

ന്യൂഡെൽഹി: സൈബർ അധിക്ഷേപങ്ങൾ തടയാൻ കേരള സർക്കാർ നടപ്പിലാക്കിയ പോലീസ് ആക്‌ട് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പോലീസ് ആക്‌ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതായി നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ മാദ്ധ്യമങ്ങള്‍ക്കും ഈ നിയമം ബാധകമാകുന്ന രീതിയിലേക്കാണ് ഭേദഗതി കൊണ്ട് വന്നിരിക്കുന്നത്. ഇതിനെതിരെയാണ് പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയിരിക്കുന്നത്.

നിയമഭേദഗതി ക്രൂരതയാണെന്നും എതിരഭിപ്രായങ്ങളെ നിശബ്‌ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും പ്രശാന്ത് ഭൂഷൺ വിമർശിച്ചു. സമാനമായ ഐടി നിയമത്തിലെ 66 A വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലീസ് നിയമ ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് അംഗീകാരം നൽകിയത്. നിലവിലെ പോലീസ് ആക്‌ടിൽ 118 A എന്ന വകുപ്പ് കൂടി ചേർത്താണ് ഭേദഗതി. പുതിയ ഭേദഗതി പ്രകാരം ഏത് മാദ്ധ്യമത്തിലൂടെ അപകീര്‍ത്തിപരമായ തോന്നുന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നാലും പൊലീസില്‍ പരാതി നല്‍കാനും അവര്‍ക്ക് കേസെടുക്കാനും സാധിക്കും. അത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ 10000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും.

Also Read: പോലീസ് ആക്‌ട് ഭേദഗതി; സൈബര്‍ മാദ്ധ്യമങ്ങള്‍ക്ക് ഒപ്പം മറ്റ് മാദ്ധ്യമങ്ങള്‍ക്കും ബാധകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE