മധ്യപ്രദേശില്‍ ഇന്ന് വിധി നിര്‍ണയം; തിരഞ്ഞെടുപ്പ് 28 സീറ്റുകളിലേക്ക്

By Syndicated , Malabar News
Madhypapradesh elcetion_Malabar news
Ajwa Travels

ഭോപ്പാല്‍: മധ്യപ്രദേശിലെ 28 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 15 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ കമല്‍നാഥിനോട് ഉടക്കി ജ്യോതിരാദിത്യ സിന്ധ്യയും അണികളും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

22 എംഎല്‍എമാരാണ് സിന്ധ്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നത്. അത്തരത്തില്‍ കോണ്‍ഗ്രസിന് അഭിമാന പോരാട്ടം മാത്രമല്ല വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുളള അവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.

ജ്യോതിരാദിത്യ സിന്ധ്യക്ക് വലിയ സ്വാധീനമുളള ഗ്വാളിയോര്‍-ചമ്പാരന്‍ മേഖലയില്‍ ആണ് നിര്‍ണായകമായ 16 സീറ്റുകള്‍. അത് തന്നെയാണ് ബിജെപിക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതും. ഈ മേഖല കേന്ദ്രീകരിച്ച് കോണ്‍ഗ്രസും ശക്‌തമായ പ്രചാരണം തന്നെ നടത്തിയിട്ടുണ്ട്. തന്റെ മന്ത്രിസഭയെ താഴെ ഇറക്കിയതിന് ബിജെപിയോടും സിന്ധ്യയോടുമുള്ള പകരം വീട്ടല്‍ കൂടിയാണ് കമല്‍ നാഥിന് ഈ തിരഞ്ഞെടുപ്പ്.

Read also: ബിജെപിയെ പിന്തുണക്കില്ല; അമിത് ജോഗിക്കെതിരെ വിമത എംഎല്‍എമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE