ഫാദർ സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണം: ബ്ളോക് കോൺഗ്രസ് പ്രതിഷേധജ്വാല നടത്തി

By Desk Reporter, Malabar News
Ponnani Block Congress protests on Father Stan Swamy Death
Ajwa Travels

പൊന്നാനി: ആദിവാസികളുടെയും ഗ്രോത്രവർഗ പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയെ വ്യാജകേസ് ഉണ്ടാക്കി ജയിലടക്കുകയും മരണത്തിലേക്ക് തള്ളി വിടുകയും ചെയ്‌ത ഭരണകൂട ഭീകരതക്കെതിരെ പൊന്നാനി ബ്ളോക് കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി.

ചമ്രവട്ടം ജംഗ്‌ഷനിൽ ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ് പ്രതിഷേധ യോഗം ഉൽഘാടനം ചെയ്‌തു. ബ്ളോക് കോൺഗ്രസ് പ്രസിഡണ്ട് മുസ്‌തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. എ പവിത്രകുമാർ, കെ ജയപ്രകാശ്, നബീൽ നൈതല്ലൂർ, എം അബ്‌ദുൾ ലത്തീഫ്, സി ജാഫർ, സന്തോഷ് കടവനാട്, പിടി നാസർ എന്നിവർ പ്രസംഗിച്ചു.

മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് എൻഐഎ അറസ്‌റ്റ് ചെയ്യുകയും യുഎപിഎ ചുമത്തി ജുഡീഷ്യൽ കസ്‌റ്റഡിയിൽ വെച്ച് നടന്ന മരണത്തിന് കരണമാക്കുകയും ചെയ്‌തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ് ആവശ്യപ്പെട്ടു.

മനുഷ്യാവകാശങ്ങൾ മാനിക്കാത്ത ജയിലുകളും, നിസംഗത പുലർത്തുന്ന കോടതികളും, പകയോടെ പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസികളും ഫാദറിന്റെ ഉൾപ്പടെയുള്ള രാജ്യത്തെ നിരവധി മരണങ്ങൾക്ക് ഉത്തരവാദികളാണെന്നും, മോദി സർക്കാറിന്റെ ഫാസിസ്‌റ്റ് നയങ്ങളെയും ജനവിരുദ്ധ നയങ്ങളെയും ചോദ്യം ചെയ്യുന്നവർക്കെതിരെ എടുക്കുന്ന പ്രതികാരനടപടിയുടെ ഒടുവിലത്തെ ഇരയാണ് ഫാദർ സ്‌റ്റാൻ സ്വാമിയെന്നും ടികെ അഷറഫ് പറഞ്ഞു.

Most Read: സിസ്‌റ്റർ ലിസ്‌മി; കേരളത്തിലെ ആദ്യത്തെ ‘ക്യാമറാ നൺ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE