അറിഞ്ഞിരിക്കണം, കോവിഡിനു പിന്നാലെയുള്ള പോസ്‌റ്റ് കോവിഡ് പ്രശ്‌നങ്ങളെ  

By News Desk, Malabar News
Representational image
Ajwa Travels

ഒരു പനി പോലെ വന്ന് പോകുമെന്ന് കരുതി കോവിഡിനെ നിസ്സാരമായി കാണുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. അങ്ങനെ ചിന്തിക്കുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് പോസ്‌റ്റ് കോവിഡ് രോഗങ്ങളെ കുറിച്ചാണ്. കോവിഡ് വന്ന ശേഷം നമ്മുടെ ശരീരത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും രോഗങ്ങളും ഏറെയാണ്. കോവിഡ് മുക്‌തരായ 10 ശതമാനം പേരിലെങ്കിലും ആഴ്‌ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള ചില ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതു മുന്‍നിര്‍ത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്‌റ്റ് കോവിഡ് ക്‌ളിനിക്കുകളും ആരംഭിച്ചിട്ടുണ്ട്.

കോവിഡ് മുക്‌തരായവരില്‍ സാധാരണയായി കണ്ടുവരുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  • മാനസികാരോഗ്യത്തെ ബാധിക്കാം: ഉൽക്കണ്‌ഠ, വിഷാദം, ഉറക്കമില്ലായ്‌മ , അകാരണമായ ഭയം എന്നിവ ഉണ്ടാകാം.
  • പേശികളെയും അസ്‌ഥികളെയും ബാധിക്കാം:സന്ധിവേദന, പേശീവേദന, തളര്‍ച്ച, അകാരണമായ ക്ഷീണം എന്നിവ ഉണ്ടാകാം.
  • നാഡീവ്യവസ്‌ഥ: പക്ഷാഘാതം, തലവേദന, ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്‌ടപ്പെടല്‍, ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ്, സംഭ്രമം, ഉറക്കക്കുറവ്, ബ്രെയിന്‍ ഫോഗിങ് എന്നിവ ഉണ്ടാകാം.

Also Read: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുകോടി മുപ്പത് ലക്ഷം കടന്നു

  • ശ്വസന വ്യവസ്‌ഥ: നീണ്ടകാലം നില്‍ക്കുന്ന വരണ്ട ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം, പള്‍മണറി ഫൈബ്രോസിസ്, പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ ടെന്‍ഷന്‍, എംബോളിസം എന്നിവ ഉണ്ടാകാം.
  • രക്‌തചംക്രമണ വ്യവസ്‌ഥ: ഹൃദയത്തെ ഗുരുതരമായി ബാധിക്കാം. വളരെ നീണ്ടകാലം കിതപ്പ് അനുഭവപ്പെടാം. ഹൃദയസ്‌തംഭനം, മയോകാര്‍ഡൈറ്റിസ്, കാര്‍ഡിയോ മയോപ്പതി എന്നിവ ഉണ്ടാകാം.
  • മറ്റ് പ്രശ്‌നങ്ങള്‍: കരള്‍, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടുവരാറുണ്ട്.

കോവിഡ് അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ലെന്ന് ഇതില്‍നിന്ന് വ്യക്‌തമാണ്. പോസ്‌റ്റ് കോവിഡ് പ്രശ്‌ന ബാധിതരില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാറില്ല. അതോടൊപ്പം തന്നെ അവര്‍ രോഗം പകര്‍ത്താറുമില്ല. പ്രായഭേദമെന്യേ പോസ്‌റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ ഏവരേയും ബാധിക്കുകയും ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE