അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാൻ ഉള്ളതല്ല; മോദിക്കെതിരെ കോൺഗ്രസ്

By News Desk, Malabar News
Congress Against Central Govt
Central Vista Project
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്‌ഥാപനം നിർവഹിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. കാർഷിക ബില്ലുകൾക്കെതിരെ രണ്ടാഴ്‌ചയിൽ അധികമായി കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ വിമർശനം.

അന്നദാതാക്കൾ 16 ദിവസത്തോളമായി തെരുവിൽ അവകാശങ്ങൾക്ക് വേണ്ടി പോരാടുമ്പോൾ സെൻട്രൽ വിസ്‌തയെന്ന പേരിൽ നിങ്ങൾക്കായി കൊട്ടാരം പണിയുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തും. ജനാധിപത്യത്തിൽ അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാൻ ഉള്ളതല്ല. മറിച്ച് പൊതു ക്ഷേമത്തിനും പൊതു സേവനത്തിനുമായുള്ള മാർഗമാണ്’- കോൺഗ്രസ് വക്‌താവ്‌ രൺദീപ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.

പാര്‍ലമെന്റ് ഹൗസ് എസ്‌റ്റേറ്റിലെ 108ആം പ്‌ളോട്ടിലാണ് 60,000 മീറ്റര്‍ സ്‌ക്വയറിലുളള പുതിയ മന്ദിരം പണിയുന്നത്. 971 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന 64,500 ചതുരശ്രമീറ്റര്‍ വിസ്‌തൃതിയുള്ള പുതിയ മന്ദിരത്തിന്റെ ശിലാസ്‌ഥാപനം ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി നിർവഹിച്ചത്.

കോവിഡ് പ്രതിസന്ധിക്കൊപ്പം സാമ്പത്തിക മാന്ദ്യവും രാജ്യത്തെ ബാധിച്ച സാഹചര്യത്തിൽ വൻ തുക മുടക്കി പുതിയ മന്ദിരം പണിതുയർത്തുന്നതിൽ പ്രതിപക്ഷത്ത് നിന്ന് രൂക്ഷ വിമർശനമാണ് കേന്ദ്ര സർക്കാരിനെതിരെ ഉയരുന്നത്.

Also Read: പവാർ പുതിയ യുപിഎ അധ്യക്ഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE