യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് പ്രണവ് മോഹൻലാൽ

By Team Member, Malabar News
Pranav Mohanlal Received The UAE Golden Visa
Ajwa Travels

അബുദാബി: മലയാള ചലച്ചിത്ര താരം പ്രണവ് മോഹൻലാൽ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ സര്‍ക്കാര്‍കാര്യ മേധാവി ബാദ്രേയ്യ അല്‍ മസ്‌റൂയി ആണ് പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറിയത്. കൂടാതെ ചടങ്ങിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യേഗസ്‌ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി എന്നിവരും പങ്കെടുത്തു.

മലയാള സിനിമയിലെ നിരവധി താരങ്ങൾക്ക് ഇതിനോടകം തന്നെ യുഎഇ ഗോൾഡൻ വിസ നൽകിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്‌മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ താരങ്ങൾക്കാണ് ഗോൾഡൻ വിസ ലഭിച്ചത്.

10 വർഷത്തേക്കുള്ള ഗോൾഡൻ വിസ യുഎഇ നൽകുന്നത് വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‌ചവെച്ച വിദ്യാര്‍ഥികള്‍ക്കുമാണ്. യുഎഇ സർക്കാർ 2018ൽ ആരംഭിച്ച ഗോൾഡൻ വിസ പദ്ധതി പ്രകാരം 500ലധികം ഡോക്‌ടർമാർക്കാണ് അബുദാബിയിൽ ഇതുവരെ ഗോൾഡൻ വിസ ലഭിച്ചത്.

Read also: ശബരിമല റോഡ് നിർമാണം വിലയിരുത്താൻ ഉന്നതതല സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE