പ്രീസീസൺ ഫ്രണ്ട്‌ലി; ഇന്ത്യൻ നേവിയെ തകർത്ത് കേരള ബ്ളാസ്‌റ്റേഴ്‌സ്

By Staff Reporter, Malabar News
kerala-blasters-preseason-friendly
Ajwa Travels

കൊച്ചി: ഐഎസ്എൽ എട്ടാം സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കേരള ബ്ളാസ്‌റ്റേഴ്‌സ് പ്രീസീസൺ തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നടന്ന ആദ്യ സൗഹൃദ മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് കരുത്തരായ ഇന്ത്യൻ നേവിയെ തകർത്തു.

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരള ടീമിന്റെ വിജയം. അടുത്ത മാസം ആരംഭിക്കാൻ ഇരിക്കുന്ന ഐഎസ്എൽ സീസണ് മുന്നോടിയായി രണ്ടിലധികം പ്രീസീസൺ മൽസരങ്ങളാണ് ബ്ളാസ്‌റ്റേഴ്‌സ്‌ കളിക്കുന്നത്.

ഇന്ന് വൈകീട്ട് നേവിക്ക് എതിരെ നടന്ന മൽസരത്തിൽ ഇന്ത്യൻ ക്യാംപിനൊപ്പമുള്ള സഹൽ, ജീക്‌സൺ സിംഗ് എന്നിവർ ഒഴികെയുള്ള മുൻനിര താരങ്ങളെല്ലാം തന്നെ ഇറങ്ങി. ഭൂട്ടാനീസ് താരം ചെഞ്ചോയാണ് പത്താം മിനിറ്റിൽ ആദ്യഗോൾ നേടിയത്.

സ്‌പാനിഷ്‌ താരം അൽവാരോ വാസ്‌കേസ് ടീമിനായി രണ്ടാം ഗോൾ നേടി. എനസ് സിപോവിക്, അഡ്രിയാൻ ലൂണ, ലെസ്‌കോവിക്, പെരേര ഡയസ്, അൽവാരോ തുടങ്ങിയ വിദേശ താരങ്ങളെല്ലാം ബ്ളാസ്‌റ്റേഴ്‌സിന് വേണ്ടി കളത്തിലിറങ്ങി.

Read Also: ഫോബ്‌സ് പട്ടിക; ഇന്ത്യയിലെ അതിസമ്പന്നൻ അംബാനി, ആറ് മലയാളികളും പട്ടികയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE