കോവിഡ് മുക്‌തരായവരില്‍ തലച്ചോറിനെ ബാധിക്കുന്ന പ്രശ്‌നങ്ങളും; യൂറോപ്യന്‍ ജേണല്‍ ഓഫ് എപ്പിലെപ്‌സി

By Staff Reporter, Malabar News
MALABARNEWS-COVID-EFFECTING-BRAIN
Representational Image
Ajwa Travels

ലണ്ടൻ: തലച്ചോറിനെ ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്ക് കൂടി കോവിഡ് രോഗം കാരണമാകുന്നു എന്ന് പുതിയ പഠനങ്ങൾ. യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ ജേർണൽ ഓഫ് എപ്പിലെപ്‌സിയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. കോവിഡ് രോഗികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ ഇഇജി പരിശോധനയിൽ തിരിച്ചറിഞ്ഞ വിവരങ്ങളാണ് പഠന റിപ്പോര്‍ട്ടായി യൂറോപ്യൻ ജേണൽ ഓഫ് എപ്പിലെപ്‌സി പ്രസിദ്ധീകരിച്ചത്.

കോവിഡ് രോഗികളുടെ ഇഇജി റിപ്പോര്‍ട്ടാണ് ഗവേഷകർ പഠനവിധേയമാക്കിയത്. വലിയൊരു വിഭാഗം കോവിഡ് രോഗികളിലും മസ്‌തിഷ്‌ക വീക്കം ഉണ്ടാവുന്നുവെന്നാണ് ഈ പഠനത്തില്‍ തിരിച്ചറിഞ്ഞത്. ഇതോടെ കോവിഡ് 19 മനുഷ്യ മസ്‌തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങളേയും നേരിട്ട് ബാധിക്കുന്നുവെന്ന നിഗമനത്തിലാണ് ഗവേഷകര്‍.

മസ്‌തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിന്റെ ലക്ഷണങ്ങളായ പിച്ചും പേയും പറയല്‍, ബോധക്ഷയം, ആശയക്കുഴപ്പം തുടങ്ങിയവ മിക്ക രോഗികളിലും കണ്ടെത്തി. ചിലര്‍ക്ക് സംസാരിക്കുന്നതില്‍ പ്രശ്‌നങ്ങളും മറ്റു ചിലര്‍ക്ക് ഹൃദയാഘാതവും ഉണ്ടായി. ഹൃദയാഘാതം അനുഭവപ്പെടുന്നതോടെ തലച്ചോറിലേക്കുള്ള രക്‌തയോട്ടം കുറയാനുള്ള സാധ്യത വളരെ അധികമാണ്.

രോഗികളില്‍ നെറ്റിയോട് ചേര്‍ന്നുള്ള മസ്‌തിഷ്‌ക ഭാഗത്താണ് മൂന്നിലൊന്ന് പ്രശ്‌നങ്ങളും ഉണ്ടായിട്ടുള്ളത് എന്നാണ് പഠനത്തിൽ കാണാൻ കഴിയുന്നത്. യുക്‌തിപരമായി തീരുമാനമെടുക്കാന്‍ മസ്‌തിഷ്‌ക്കത്തെ പ്രാപ്‌തമാക്കുന്ന ഭാഗമാണിത്. നമ്മുടെ വികാര വിക്ഷോഭങ്ങളുടെ നിയന്ത്രണ കേന്ദ്രവും, ശ്രദ്ധയുടേയും പഠനത്തിന്റെയും ഭാഗവും ഇതാണ്.

‘കൂടുതല്‍ കോവിഡ് രോഗികളുടെ ഇഇജി എടുക്കേണ്ടതുണ്ട്. എംആര്‍ഐ, സിടി സ്‌കാന്‍ തുടങ്ങിയവയിലൂടെ മസ്‌തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അറിയാനും ശ്രമിക്കണം’ പഠനത്തിന് നേതൃത്വം നൽകുന്ന ഗവേഷകർ പറയുന്നു.

Read Also: സോണിയയുടെ അഭാവത്തിൽ കോൺഗ്രസ് യോഗം ഇന്ന്; ബിഹാർ തോൽവി അജണ്ടയല്ലെന്ന് പാർട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE