ചണ്ഡീഗഢ്: പഞ്ചാബില്‍ ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് കുറച്ച് സർക്കാർ. യൂണിറ്റിന് മൂന്ന് രൂപയാണ് കുറച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാരിന്റെ പ്രഖ്യാപനം വരുന്നത്. ജനങ്ങള്‍ക്കാവശ്യം കുറഞ്ഞ നിരക്കിലോ സൗജന്യമോ ആയ വൈദ്യുതിയാണെന്ന് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടന്ന സര്‍വേയില്‍ വ്യക്‌തമായി. നിരക്ക് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം സംസ്‌ഥാനത്തെ 95 ശതമാനം കുടുംബങ്ങള്‍ക്കും ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രമാണെന്ന് എഎപി ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെയും തെറ്റായ വാഗ്‌ദാനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും സംസ്‌ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള എഎപി നേതാവ് രാഘവ് ഛദ്ദ ജനങ്ങളോട് ആവശ്യപ്പെട്ടു.
രാജ്യത്ത് മറ്റു പല സംസ്‌ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലുണ്ട്. പക്ഷെ അവിടെയൊന്നും വൈദ്യുത നിരക്ക് കുറച്ചിട്ടില്ല. കാരണം അവരുടെ യഥാര്‍ഥ ഉദ്ദേശം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുക എന്നതല്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്ത് എഎപിയുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ് ആശങ്കാകുലരാണെന്നും ഛദ്ദ കൂട്ടിച്ചേര്‍ത്തു.
Most Read: യുപി തിരഞ്ഞെടുപ്പ്; മൽസരിക്കില്ലെന്ന പ്രഖ്യാപനവുമായി അഖിലേഷ് യാദവ്