രാജീവ് ഗാന്ധി വധക്കേസ്; 32 വർഷത്തിന് ശേഷം പേരറിവാളന് ജാമ്യം

By News Desk, Malabar News
perarivalan image_malabar news
പേരറിവാളൻ
Ajwa Travels

ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്‌ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

വിചാരണക്കോടതി നിർദ്ദേശിക്കുന്ന ഉപാധികൾ കൃത്യമായി പാലിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. എല്ലാ മാസവും കേസ് അന്വേഷിക്കുന്ന സിബിഐ ഓഫിസർക്ക് മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. കേസുമായി ബന്ധപ്പെട്ട് നിലവിൽ പേരറിവാളൻ പരോളിലാണ്. നേരത്തെ മൂന്ന് തവണ പരോളിൽ ഇറങ്ങിയിട്ടും പേരറിവാളന്റെ സ്വഭാവത്തിൽ മാറ്റങ്ങളൊന്നും കണ്ടിട്ടില്ലെന്നും ജാമ്യം അനുവദിക്കവേ കോടതി വിലയിരുത്തി. അതിനാൽ, 32 വർഷമായി ജയിലിൽ കഴിയുന്ന ഇദ്ദേഹത്തിന് ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി പറഞ്ഞു.

മാത്രമല്ല, പേരറിവാളന്റെ വിദ്യാഭ്യാസ യോഗ്യത ഉൾപ്പടെ ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ശിക്ഷയിൽ ഇളവ് നൽകണമെന്ന് കാണിച്ച് പേരറിവാളൻ ഗവർണർക്ക് മുന്നിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്‌ഥാനത്തിനും ഗവർണർക്കും മാത്രം തീരുമാനമെടുക്കാൻ കഴിയുന്നത് സംബന്ധിച്ച് നിയമപരമായി പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

ജസ്‌റ്റിസ്‌ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹരജിയിൽ വാദം കേട്ടത്. 1999ലാണ് പേരറിവാളൻ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലാകുന്നത്. അന്ന് 19 വയസായിരുന്നു അദ്ദേഹത്തിന്. പുഴൽ സെൻട്രൽ ജയിലിലെ തടവുകാരനായിരുന്നു പേരറിവാളൻ. രാജീവ് ഗാന്ധി വധക്കേസിലെ പങ്കാളിയെന്ന് വിലയിരുത്തി പേരറിവാളന് വിധിച്ച വധശിക്ഷ 2014ലാണ് സുപ്രീം കോടതി ഇളവ് ചെയ്‌ത്‌ ജീവപര്യന്തമാക്കി കുറച്ചത്

Most Read: ഡിജിപിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത് നൈജീരിയൻ സ്വദേശി; പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE