മന്ത്രവാദത്തിന്റെ മറവിൽ ബലാൽസംഗം; പൂജാരി അറസ്‌റ്റിൽ

By Desk Reporter, Malabar News
Biju-Arrested
Ajwa Travels

കോഴിക്കോട്: കൊടുവള്ളിയിൽ മന്ത്രവാദത്തിന്റെ മറവിൽ സ്‌ത്രീയെ ബലാൽസംഗം ചെയ്‌തെന്ന പരാതിയില്‍ പൂജാരി അറസ്‌റ്റിൽ. കൊടുവള്ളി ഒതയോത്താണ് പരാതിക്കിടയാക്കിയ സംഭവം. ഒതയോത്ത് സ്വന്തമായി ക്ഷേത്രം നടത്തുന്ന, തെയ്യം വേഷം കെട്ടി കൽപ്പന പറയുന്ന ചാത്തൻ ബിജു എന്നറിയപ്പെടുന്ന ബിജു ടികെ ആണ് അറസ്‌റ്റിൽ ആയത്. കൊയിലാണ്ടി സ്വദേശിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്ക് എതിരായ പരാതി.

സാമ്പത്തിക പ്രയാസം മാറുന്നതിനായുള്ള പൂജയുമായി ബന്ധപ്പെട്ടാണ് സ്‌ത്രീ ക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് അടുപ്പത്തിലായ സ്‌ത്രീ ഇയാൾക്കൊപ്പം ഇറങ്ങി പോവുകയായിരുന്നു. ഇത് സംബന്ധിച്ച കേസ് കൊയിലാണ്ടി കോടതിയിൽ നിലനിൽക്കുന്നുണ്ട്.

കൊട്ടാരക്കര, ചൂലൂർ എന്നിവിടങ്ങളിൽ വച്ച് ഇയാള്‍ സ്‌ത്രീയെ പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ഇവരുടെ പക്കലുള്ള സ്വർണം വിൽപ്പന നടത്തുകയും ചെയ്‌തു.

ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ ഈ സ്‌ത്രീ വീട്ടുകാരെ വിവരം അറിയുകയായിരുന്നു. തുടർന്നാണ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. നിലവിൽ ബലാൽസംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Malabar News:  മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ ഉത്തരവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE