നാർക്കോട്ടിക് ജിഹാദ് പരാമർശം; ബിഷപ്പിന് പിന്തുണയുമായി ജോസ് കെ മാണി

By Staff Reporter, Malabar News
jose k mani about minority scholarship
Jose K Mani
Ajwa Travels

കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയറിയിച്ച് ജോസ് കെ മാണി. ബിഷപ്പ് ഉയർത്തിയത് സാമൂഹിക തിൻമക്കെതിരെയുള്ള ജാഗ്രതയാണെന്ന് ജോസ് കെ മാണി പ്രസ്‌താവനയിൽ വ്യക്‌തമാക്കി. മയക്ക് മരുന്നെന്ന സാമൂഹിക വിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ പ്രതികരിക്കുകയുമാണ് ബിഷപ്പ് ചെയ്‌തതെന്നും ജോസ് കെ മാണി പറഞ്ഞു.

ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേരളത്തിന്റെ സാഹോദര്യവും മതസൗഹാർദ്ദതയും തകർക്കാനാണ് ശ്രമിക്കുന്നത്. ബിഷപ്പിന്റെ വാക്കുകൾ വളച്ചൊടിക്കാനുള്ള ശ്രമമാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്, മതസാഹോദര്യം നിലനിർത്താൻ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

ലഹരി മാഫിയക്കെതിരെ ചെറുത്തുനിൽപ്പ് രൂപീകരിക്കപ്പെടണമെന്നും അതിന് സഹായകരമായ പരാമർശമാണ് ബിഷപ്പ് നടത്തിയതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. അതേസമയം, സിപിഎമ്മിന്റെ നിലപാടിനെ പൂർണ്ണമായും തള്ളുന്ന നയമാണ് ജോസ് കെ മാണി നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ എടുത്തിട്ടുള്ളത്. ഇത് മുന്നണിയിൽ കൂടുതൽ ചർച്ചകൾക്ക് വഴിവച്ചേക്കും.

Read Also: കിറ്റക്‌സ്; പ്രശ്‌ന പരിഹാരത്തിന് ഒരുങ്ങി സര്‍ക്കാര്‍, തിങ്കളാഴ്‌ച യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE