കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

By News Desk, Malabar News
Covid-Test_2020-Oct-14
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് ബാധയും മരണവും നിയന്ത്രിക്കാന്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാക്കണമെന്നും ആവശ്യപ്പെട്ടു.

പുതുതായി രോഗം സ്‌ഥിരീകരിച്ചതില്‍ 78 ശതമാനം കേസുകളും കേരളമുള്‍പ്പെടെ ഉള്ള 10 സംസ്‌ഥാനങ്ങളിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. നാലായിരത്തിലേറെ പ്രതിദിന രോഗബാധിതരുമായി കേരളവും പശ്‌ചിമബംഗാളുമാണ് മുന്നില്‍. കേരളം ആദ്യഘട്ടത്തില്‍ മാതൃകയായെങ്കിലും ഇപ്പോള്‍ ഓരോ ആഴ്‌ചകളിലും രോഗബാധിതര്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. പരിശോധന കുറയുകയും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുകയും ചെയ്‌തെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Read Also: വായു മലിനീകരണം കൂടുമ്പോള്‍ കോവിഡ് മരണം കൂടും; ഐസിഎംആര്‍

കേരളത്തിനൊപ്പം ആന്ധ്രപ്രദേശ്, അസം, ഛത്തീസ്ഗഢ്, കര്‍ണാടകം, മധ്യപ്രദേശ്, ഒഡിഷ, രാജസ്‌ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്‌ചിമബംഗാള്‍ എന്നീ സംസ്‌ഥാനങ്ങളോടും ആര്‍.ടി.-പി.സി.ആര്‍. പരിശോധന കൂട്ടണമെന്ന് നിര്‍ദേശിച്ചു. ആന്ധ്രയിലും കര്‍ണാടകത്തിലും 12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളും മരണ നിരക്ക് കുറക്കാന്‍ നടപടിയെടുക്കണം. പൊതു ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണത്തിനായി എല്ലാ സംസ്‌ഥാനങ്ങളും വിവര വിനിമയം, വിദ്യാഭ്യാസം, ആശയ വിനിമയം എന്നിവ ഊര്‍ജിതമാക്കണം എന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE