സൈജു ശ്രീധരൻ സംവിധാന രംഗത്തേക്ക്; ആദ്യ ചിത്രത്തിൽ നായിക മഞ്‌ജു വാര്യർ

മഞ്‌ജു വാര്യരെ പ്രധാന കഥാപാത്രമാക്കിയുള്ള സിനിമയാണ് സൈജു ശ്രീധറിന്റേതായി ഒരുങ്ങുന്നത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിങ് രീതിയിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മലയാളത്തിൽ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. ഒരു വീഡിയോ റെക്കോർഡിങ്ങിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതൾവിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്.

By Trainee Reporter, Malabar News
Saiju Sreedharan to director; Manju Warrier is the heroine in the first film
Ajwa Travels

സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നിരവധി ചിത്രങ്ങളിൽ എഡിറ്റിംഗ് നിർവഹിച്ച സൈജു ശ്രീധരൻ. എഡിറ്റർ എന്ന നിലയിൽ മാത്രമായിരുന്നില്ല സൈജു ശ്രീധരനെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒട്ടുമിക്ക സംവിധായകരുടെയും ലുക്ക് ആൻഡ് ഫീൽ തീരുമാനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കലാകാരനാണ് സൈജു ശ്രീധർ.

ഇപ്പോഴിതാ ആദ്യം സിനിമയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സൈജു. മഞ്‌ജു വാര്യരെ പ്രധാന കഥാപാത്രമാക്കിയുള്ള സിനിമയാണ് സൈജു ശ്രീധറിന്റേതായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിങ് രീതിയിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

മലയാളത്തിൽ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. ഒരു വീഡിയോ റെക്കോർഡിങ്ങിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതൾവിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. മഞ്‌ജു വാര്യരെ കൂടാതെ മാമുക്കോയ, നഞ്ചിയമ്മ തുടങ്ങിയ പ്രശസ്‌ത താരങ്ങളും ഈ സിനിമയിൽ മികവുറ്റ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം. സൈജു ശ്രീധർ ശബ്‌ന മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സൈജു ശ്രീധർ തന്നെയാണ് എഡിറ്റർ. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റിങ് നിർവഹിച്ചത് സൈജു ശ്രീധറാണ്.

സുഷിൻ ശ്യാം സംഗീതവും പാശ്‌ചാത്തല സംഗീതവും ഒരുക്കുന്നു. മൂവി ബക്കറ്റ്, പെയിൻ ബ്ളൂ ഡോട്ട് ഫിലിംസ്, കാസ്‌റ്റ് ആൻഡ് കോ എന്റെർടൈമെന്റ്സ് എന്നീ ബാനറുകളിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. കോ പ്രൊഡ്യൂസർ: രാഹുൽ രാജീവ്, സുരാജ് മേനോൻ. ആർട്ട് ഡയറക്‌ടർ: അപ്പുണ്ണി സാജൻ. കോസ്‌റ്റ്യൂം: സമീറ സനീഷ്. ചമയം: റോണക്‌സ് സേവ്യർ, പിആർഒ: എഎസ് ദിനേശ്.

Most Read: മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ- കോടതിയിൽ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE