സാന്ത്വന സദനം; നിർമ്മാണ സാമഗ്രികളൊരുക്കാൻ വാട്സാപ്പ് കൂട്ടായ്‌മകളും

By Desk Reporter, Malabar News
Santhwana Sadanam_Malabar News_2020 Dec 12
നിർമ്മാണം പുരോഗമിക്കുന്ന 'സാന്ത്വന സദനം' കെട്ടിടമാതൃക
Ajwa Travels

മലപ്പുറം: നിരാലംബർക്ക് ആശ്വാസമായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ, ജില്ലയിലെ എസ് വൈ എസ് നേതൃത്വത്തിന് കീഴിൽ നിർമ്മാണം പുരോഗമിക്കുന്ന സംരംഭമാണ് സാന്ത്വന സദനം. ഇതിന്റെ പൂർത്തീകരണത്തിന് ആവശ്യമായ നിർമ്മാണ സാമഗ്രികൾ കണ്ടെത്താനും വിവിധ സംഭാവനകൾ സ്വരൂപിക്കാനും ലക്ഷ്യമിട്ട് വാട്സാപ്പ് കൂട്ടായ്‌മകളും സജീവമായി രംഗത്ത്.

പഴയ കാല നിലമ്പൂർ ഡിവിഷൻ എസ് എസ് എഫ് സാരഥികളുടെ ‘വഴികാട്ടികൾ’ എന്ന കൂട്ടായ്‌മയാണ് ശ്രദ്ധേയമായ പ്രവർത്തനവുമായി ആദ്യം മുന്നോട്ട് വന്നത്. സദന നിർമ്മാണത്തിലേക്ക് ആവശ്യമായി വന്ന മൂന്ന് ലോഡ് കരിങ്കല്ലാണ് ‘വഴികാട്ടികൾ’ കൂട്ടായ്‌മ ലഭ്യമാക്കുന്നത്. സാന്ത്വന സദനം കെട്ടിട മാതൃക ഈ ലിങ്കിൽ കാണാം .

ശരീഫ് സഅദി മൂത്തേടം, ശിഹാബുദ്ധീൻ സൈനി എടക്കര, റിയാസ് പോത്ത്കല്ല്, റഫീഖ് സഖാഫി മൂത്തേടം, സാദിഖ് ചാലിയാർ, സ്വദഖത്തുള്ള പൂക്കോട്ടുംപാടം എന്നിവരുടെ നേതൃത്വത്തിലാണ് ‘വഴികാട്ടികളുടെ’ ഈ സദുദ്യമം.

കോവിഡ് മൂലം ഏറെ പ്രതിസന്ധിയിലായ മദ്രസാധ്യാപകരും ഖത്വീബുമാരും മറ്റ് സംഘടനാ പ്രവർത്തകരുമടങ്ങിയ ആദ്യ കാല വിദ്യാർഥി പ്രസ്‌ഥാന സാരഥികളുടെ ഈ സദുദ്യമം മറ്റ് കൂട്ടായ്‌മകൾക്കും പ്രചോദനമേകുമെന്ന് സാന്ത്വന സദനം ഭാരവാഹികൾ പറഞ്ഞു. ഏകദേശം മൂന്നു കോടിയിൽ പരം രൂപയാണ് ‘സാന്ത്വന സദനം’ ത്തിന് പ്രതീക്ഷിക്കുന്ന നിർമ്മാണച്ചിലവ്.

എസ് വൈ എസ് കരുവാരക്കുണ്ട് സർക്കിൾ പ്രവാസി കൂട്ടായ്‌മ പുതുതായി പണിത ഭാഗത്തേക്കുള്ള ജനലുകളും കട്ടിലകളും എത്തിച്ചിരുന്നു. കൂടാതെ കരുളായി ചെട്ടിയിൽ ബദരിയഃ സുന്നി ജുമാ മസ്‌ജിദ്‌ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ 1000 ഹോളോ ബ്രിക്‌സ് സമാഹരണവും നടത്തിയിരുന്നു. അടുത്ത ദിവസങ്ങളിൽ സാന്ത്വന സദനം പ്രദേശത്ത് നടക്കുന്ന ചടങ്ങിൽ ജില്ലാ ഭാരവാഹികൾ ഇവ ഏറ്റുവാങ്ങും.

Read More: സ്വപ്‌നയെ കൂട്ടുപിടിച്ച് മകനെ ഇല്ലാതാക്കാന്‍ ജലീല്‍ ശ്രമിച്ചു; എടപ്പാളിലെ യാസിറിന്റെ പിതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE