എസ്ബിഐയുടെ സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ചു; കൂടുതൽ അറിയാം

By Staff Reporter, Malabar News
SBI-freedom-day offer
Representation Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) 75ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നിരവധി ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചത്. ഉപഭോക്‌താക്കൾക്ക് ഏറെ ഗുണകരമാവുന്ന ഓഫറുകളാണ് ഇവയിൽ കൂടുതലും. ഭവന-വാഹന വായ്‌പകൾക്കും, നിക്ഷേപത്തിനും പ്രാധാന്യം നൽകുന്ന ഓഫറുകളും ഇക്കൂട്ടത്തിലുണ്ട്.

പുതിയ തീരുമാന പ്രകാരം ഭവന-വാഹന വായ്‌പകൾക്ക് പ്രൊസസിങ് ഫീസ് ഒഴിവാക്കി. വാഹനവിലയുടെ 90 ശതമാനം വരെ വായ്‌പയും അനുവദിക്കും. ‘യോനോ ആപ്പ്’ വഴി കാർ ലോണിന് അപേക്ഷിച്ചാൽ പലിശ നിരക്കിൽ കാൽ ശതമാനം കിഴിവ് നൽകും. 7.5 ശതമാനം മുതലാണ് വാഹന വായ്‌പക്ക് ബാങ്ക് ഈടാക്കുന്ന പലിശ.

75ആം വാർഷികം പ്രമാണിച്ച് സ്‌ഥിര നിക്ഷപത്തിന് അധിക പലിശയും ബാങ്ക് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. 75 ദിവസം, 75 ആഴ്‌ച, 75 മാസം എന്നീ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് നിലവിലുള്ള പലിശയേക്കാൾ 15 ബേസിസ് പോയന്റ് അധികം ലഭിക്കും. ഓഗസ്‌റ്റ് 15 മുതൽ സെപ്റ്റംബര് 14 വരെയുള്ള കാലയളവിൽ നിക്ഷേപം നടത്തിയാലാണ് അധിക പലിശ ലഭിക്കുക.

സ്വർണ പണയ വായ്‌പയുടെ പലിശയിൽ 0.75 ശതമാനം കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. യോനോ ആപ്പ് വഴി ഗോൾഡ് ലോണിന് അപേക്ഷിച്ചാൽ പ്രൊസസിങ് ഫീസ് ഒഴിവാക്കി നൽകും. 7.5 ശതമാനം മുതലാണ് ഗോൾഡ് ലോണിന് എസ്ബിഐ ഈടാക്കുന്ന പലിശയുടെ നിരക്ക്.

Read Also: പ്ളസ് വൺ പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE