യുപിയിൽ അവസാനയങ്കം; ഏഴാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്

By Team Member, Malabar News
Seventh Phase Of Assembly Election In UP Today
Ajwa Travels

ലക്‌നൗ: ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വാരാണസി അസംഗഡ്, ഗാസിപ്പൂര്‍, മിര്‍സാപൂര്‍ അടക്കമുള്ള 9 ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് ഇന്ന് സ്‌ഥാനാർഥികൾ ജനവിധി തേടുന്നത്. 613 സ്‌ഥാനാർഥികളാണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ മൽസര രംഗത്തുള്ളത്.

ഇന്ന് വൈകുന്നേരം 6 മണിക്ക് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ എക്‌സിറ്റ്‌ പോൾ ഫലങ്ങൾ പുറത്തു വരും. ഉത്തരേന്ത്യയിലെ 5 സംസ്‌ഥാനങ്ങളിലാണ് ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. യുപിയിൽ ഇതിനോടകം കഴിഞ്ഞ 6 ഘട്ട വോട്ടെടുപ്പിൽ 5 എണ്ണത്തിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, പൂര്‍വ്വാഞ്ചൽ എന്നിവിടങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.

ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷക സമരം, ലഖിംപൂര്‍ ഖേരി സംഭവം, ഉന്നാവിലെയും ഹത്രസിലെയും പീഡന കേസുകള്‍ എന്നിവയുടെ പശ്‌ചാത്തലത്തിൽ യുപിയിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിർണായകമാണ്. മണിപ്പൂർ, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി. യുപിയിൽ ഇന്ന് വോട്ടെടുപ്പ് അവസാനിക്കുന്നതോടെ മാർച്ച് 10ആം തീയതി 5 സംസ്‌ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും.

Read also: ജില്ലയിലെ റെയിൽയാത്രാ ദുരിതത്തിന് അറുതിവരുത്തണം; എൽജെഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE