‘ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു’; രാജ്യാന്തര പുസ്‌തകമേള നവംബര്‍ നാല് മുതല്‍

By Staff Reporter, Malabar News
pravasalokam image_malabar news
Representational Image
Ajwa Travels

ഷാര്‍ജ: 39-ാമത് ഷാര്‍ജ രാജ്യാന്തര പുസ്‌തകമേളക്ക് (എസ്‌ഐബിഎഫ്) നവംബര്‍ നാല് മുതല്‍ തുടക്കമാകും. ‘ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഇത്തവണ പുസ്‌തകമേള നടക്കുന്നത്. മേള 14 വരെയാണ് നടക്കുകയെന്ന് സംഘാടകരായ ബുക്ക് അതോറിറ്റി അറിയിച്ചു.

ആഗോള പ്രസാധക വ്യവസായ കലണ്ടറിലെ പ്രധാന പരിപാടിയാണ് ഷാര്‍ജ രാജ്യാന്തര പുസ്‌തകമേള. വായനക്കാര്‍ക്കും പ്രാദേശികവും ആഗോള തലത്തിലുമുള്ള പ്രസാധക വിപണിക്കും ഉണര്‍വ് നല്‍കുകയാണ് ഈ മഹാമാരിഘട്ടത്തിലും മേള സംഘടിപ്പിക്കുന്നതിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് സംഘടകര്‍ വ്യക്തമാക്കി. അതോടൊപ്പം ലോക സാഹിത്യ പ്രമുഖരെയും വായനക്കാരെയും വിജ്ഞാന കുതുകികളെയും സ്വാഗതം ചെയ്യുന്നതിനാലാണ് ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു എന്ന പ്രമേയം തിരഞ്ഞെടുത്തതെന്നും ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയര്‍മാന്‍ അഹ് മദ് ബിന്‍ റകാദ് അല്‍ അമിരി പറഞ്ഞു.

 ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വെച്ചാണ് മേള നടക്കുക. സന്ദര്‍ശകരെ ആഗോള ആരോഗ്യ-സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച് കോവിഡ്-19 മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും മേളയിലേക്ക് സ്വീകരിക്കുക. കേരളത്തില്‍ നിന്നുള്‍പ്പെടെ പ്രസാധകര്‍ പങ്കെടുക്കുമെങ്കിലും എഴുത്തുകാരുടെ സാന്നിധ്യം ഇപ്രാവശ്യം ഉണ്ടായിരിക്കില്ലെന്ന വിവരമാണ് നിലവില്‍ ലഭിക്കുന്നത്.

പ്രസാധകര്‍ നേരിട്ട് പങ്കെടുക്കുന്ന മേളയിലെ സാഹിത്യ-കലാ പരിപാടികള്‍ ചരിത്രത്തിലാദ്യമായി ഡിജിറ്റല്‍ രൂപത്തിലായിരിക്കും നടക്കുക. ബുദ്ധിജീവികള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ക്ക് ഒന്നിക്കാനും തങ്ങളുടെ അനുഭവം പങ്കിടാനുമുള്ള ഏറ്റവും മികച്ച വേദിയായിരിക്കും മേള. കുട്ടികള്‍, യുവതീ-യുവാക്കള്‍, മുതിര്‍ന്നവര്‍, പ്രസാധക മേഖലയിലെ പ്രഫഷനലുകള്‍ തുടങ്ങിയവര്‍ക്കെല്ലാം പുതിയ പുസ്‌തകങ്ങള്‍ സ്വന്തമാക്കാനും സാഹിത്യലോകത്തെ അടുത്തറിയാനും 11 ദിവസം നീണ്ടുനില്‍ക്കുന്ന ഈ മേളയിലൂടെ സാധിക്കും.

Read Also: ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE